സ്വാപാനം സ്കൂളിന്റെ പ്രവർത്തനങ്ങൾ ഒരു കുടകീഴിലേക്ക് : പ്രവർത്തനങ്ങൾക്ക് തുടക്കം
ചങ്ങരംകുളം :സോപാനം ചരിത്രമുഹൂർത്തത്തിലേക്ക്
കഴിഞ്ഞ 12 വർഷമായി വാദ്യകലകളുടെ ഉന്നമനത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ഒരു ചരിത്ര നിയോഗത്തിനരികിലെത്തി നിൽക്കുകയാണ്.
വാദ്യപഠന കളരി, ലൈബ്രറി, ഓഡിറ്റോറിയം, ഓഫീസ്, വാദ്യോപകരണ നിർമാണ ശാല എന്നിങ്ങനെ സോപാനത്തിന്റെ പ്രവർത്തനങ്ങളെല്ലാം ഒരു കുടക്കീഴിലൊരുക്കാൻ സ്വന്തമായി സ്ഥലം വാങ്ങാനുള്ള പ്രയത്നമാണാരംഭിക്കുന്നത്.
സംസ്ഥാന പാതയോരത്ത് കണ്ടനകത്ത് സ്ഥാപിക്കുന്ന ഈ സാംസ്കാരിക കേന്ദ്രത്തിന്റെ ആദ്യഘട്ടത്തിലേക്കായി 30 ലക്ഷത്തോളം രൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്.
നാലു നൂറ്റാണ്ടിലെ വാദ്യകലാ ചരിത്രമനാവരണം ചെയ്യുന്നതും 10000 കലാകാരൻമാരുടെ വിവരങ്ങളടങ്ങുന്നതുമായ ചരിത്ര ശേഖരണം പൂർത്തീകരണഘട്ടത്തിലെത്തിയ സന്തോഷമുഹൂർത്തത്തിൽ സോപാനം ഏറ്റെടുക്കുന്ന ഈ പുതിയ ദൗത്യത്തിലും ഏവരുടെയും നിർലോഭമായ പിന്തുണ സോപാനം കുടുംബം പ്രതീക്ഷിക്കുന്നു.
പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ശ്രീ കരിയന്നൂർ നാരായണൻ നമ്പൂതിരി, ശ്രീ ആലംകോട് ലീലാകൃഷ്ണൻ ഉൾപ്പെടെ മുഖ്യ രക്ഷാധികാരികളായ കമ്മറ്റിയാണ് ഈ പദ്ധതിക്ക് മേൽ നോട്ടം വഹിക്കുന്നത്.
കേരള ഗ്രാമീൺ ബാങ്കിന്റെ കണ്ടനകം ശാഖയിൽ ഇതിനായി ഒരു ജോയിന്റെ എക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
നാളിതുവരെ നൽകിയ നിർലോഭമായ സ്നേഹവാൽസല്യം ഈ പ്രയത്നത്തിലുമുണ്ടാകുമെന്ന പ്രാർത്ഥനയോടെ,
സന്തോഷ് ആലംകോട്
ഡയറക്ടർ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം, എടപ്പാൾ, കണ്ടനകം
Website: www.sopanamschool.com
UPI ID: sopanamschool@okicici
G PAY: 9495968990