EDAPPAL
സ്വാതി.വി യുടെ “ഉന്മാദ – വിഷാദ ധ്രുവ പാളങ്ങൾ” കവിതാ സമാഹാരം പ്രകാശനം ചെയ്തു

എടപ്പാൾ ശുകപുരം സ്വദേശിനി സ്വാതി.വി യുടെ “ഉന്മാദ – വിഷാദ ധ്രുവ പാളങ്ങൾ” കവിതാ സമാഹാരം പ്രകാശനം ചെയ്തു.എടപ്പാൾ കുളങ്ങര ക്ഷേത്രപരിസരത്ത് വെച്ച് നടന്ന പുസ്തക പ്രകാശന ചടങ്ങിൽഅജിതൻ പളളിപ്പാട് സ്വാഗതം പറഞ്ഞ ചടങ്ങിൽദിവാകരൻ മാസ്റ്റർ അധ്യക്ഷനായി.വിജു നായരങ്ങാടി പുസ്തകപ്രകാശനം ചെയ്തു.നന്ദൻ വി ടി ഏറ്റുവാങ്ങി.ഇ എം സുരജ പുസ്തകം പരിചയപ്പെടുത്തി.വള്ളത്തോൾ വിദ്യാപീഠം,നാഷണൽ ബുക്സ് സ്റ്റാൾ കോട്ടയം ആണ് വിതരണം,ശങ്കരനാരായണൻ,ഹരിശങ്കർ,പി.വി.നാരായണൻ,സദ്ധ്യ.കെ.വി,അനുരാധ,എടപ്പാൾ.സി.സുബ്രഹ്മണ്യൻ, അരവിന്ദ് വട്ടംകുളം, അഭിലാഷ് എടപ്പാൾ, അഞ്ജു അരവിന്ദ്,ഉണ്ണികൃഷ്‌ണൻ,ബിനീഷ് തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.എഴുത്തുകാരി സ്വാതി നന്ദി രേഖപെടുത്തി
