സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ സ്വതന്ത്ര സമര സേനാനികൾക്കിടയിൽ ഉണ്ടായിരുന്ന പരസ്പര വിശ്വാസമായിരുന്നു ഏറ്റവും വലിയ കരുത്ത്: പി സുരേന്ദ്രൻ മാസ്റ്റർ
എടപ്പാൾ : രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ സ്വതന്ത്ര സമര സേനാനികൾക്കിടയിൽ ഉണ്ടായിരുന്ന പരസ്പര വിശ്വാസമായിരുന്നു അവരുടെ ഏറ്റവും വലിയ കരുത്തെന്നും ആ വിശ്വാസത്തിന്റെ പിൻബലത്തിലാണ് അവർ രാജ്യത്തിനായി പോരാടിയത്.
ഇന്ന് രാജ്യത്തെ ജനങ്ങൾക്കിടയിലും ഉണ്ടാവേണ്ടത് ആ വിശ്വാസമാണന്നും സാഹിത്യകാരൻ പി സുരേന്ദ്രൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സ്വാതന്ത്രദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാങ്കിന്റെ സ്വാതന്ത്രദിനാഘോഷം പതാക ഉയർത്തി അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ് പത്തിൽ അശ്റഫ് അധ്യക്ഷത വഹിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് കെ ഭാസ്കരൻ വട്ടംകുളം, ബാങ്ക് സെക്രട്ടറി എം ഷറഫുദ്ദീൻ, ബാങ്ക് ഡയറക്ടർമാരായ മുഹമ്മദലി കെവി, മുസ്തഫ തൊണ്ടിയിൽ, എം മാലതി,സീനത്ത് മാണൂർ,സിപി റഫീക്ക്, സുബ്രഹ്മണ്യൻ നെല്ലിശ്ശേരി,സിപി മുഹമ്മദലി എന്നിവർ പ്രസംഗിച്ചു