CHANGARAMKULAM
സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു

ചങ്ങരംകുളം: പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം എന്ന തലക്കെട്ടിൽ സംസ്ഥാനത്ത് ആയിരം സ്വാതന്ത്ര്യദിന സദസ്സുകൾ സംഘടിപ്പിച്ചതിൻ്റെ ഭാഗമായി ചങ്ങരംകുളത്ത് വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മിറ്റി നടത്തിയ പരിപാടി മണ്ഡലം കൺവീനർ അഡ്വ. കെ. കാസിം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഇ.വി. മുജീബ് അധ്യക്ഷത വഹിച്ചു.
ടി.വി. മുഹമ്മദ് അബ്ദുറഹ്‌മാൻ, ടി. കൃഷ്ണൻ നായർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), സലിം പുത്തൻപുരക്കൽ, ഷാനവാസ് വട്ടത്തൂർ (ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്) പി.പി. ഖാലിദ് (കേരള നദ്‌വത്തുൽ മുജാഹിദീൻ), ഡോ. കെ.വി.അബ്ദുൽ റഷീദ് (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ), നിഷാദ് ചങ്ങരംകുളം (പി.ഡി.പി.) റഷീദ കെ. എ (വിമൺസ് ജസ്റ്റിസ്), ഷാഫി (പ്രസ് ഫോറം, ചങ്ങരംകുളം), എം.വി. മുഹമ്മദ് അഷ്റഫ് (ജമാഅത്തെ ഇസ്‌ലാമി), എം.കെ. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.














