VATTAMKULAM
സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം ആഘോഷിച്ചു


എടപ്പാൾ: വട്ടംകുളം സി പി എൻ യുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ഹെഡ്മിസ്ട്രസ് ലളിത.സി പതാക ഉയർത്തി. പിടിഎ പ്രസിഡൻറ് എം എ നവാബിൻ്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എം എ നജീബ് ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി സി.സജി ഭരണഘടനയുടെ ആമുഖം വായിച്ചു.കുട്ടികളുടെ മഹാറാലി, ഗാന്ധി മരം ഒരുക്കൽ, ക്യാൻവാസിൽ സ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പ് ചാർത്തൽ, കുട്ടികൾക്ക് എൻഡോവ്മെൻ്റ് വിതരണം, എഫ് സി കേരള അണ്ടർ 12 ടീമിലേക്ക് തെരഞ്ഞെടുത്ത വിദ്യാത്ഥിയെ അനുമോദിക്കൽ, കുട്ടികളുടെ കലാപരിപാടികൾ, മിഠായി വിതരണം, പാലട പായസവിതരണം എന്നിവയും നടന്നു. ഏട്ടൻ ശുകപുരം പഠനോപകരണങ്ങൾ വിതരണം ചെയ്തു.മാതൃസമിതി പ്രസിഡൻ്റ് സുനീറ, വി പി അനീഷ്, മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. സജി മാസ്റ്റർ നന്ദി പറഞ്ഞു.
