സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജി: സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും
ന്യൂഡൽഹി∙ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹർജികളിൽ സുപ്രീം കോടതി ഇന്നു മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ച് അംഗ ഭരണഘടന ഹർജികൾ പരിഗണിക്കുക.
സ്വവർഗ്ഗ വിവാഹത്തെ ശക്തമായി എതിർത്ത കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ രണ്ടുതവണ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. നഗരകേന്ദ്രീകൃത വരേണ്യ വർഗ്ഗത്തിന്റെ കാഴ്ചപ്പാടാണ് സ്വവർഗ്ഗവിവാഹം എന്നാണ് കേന്ദ്രസർക്കാർ നിലപാട്. രാജ്യത്തെ മതവിഭാഗങ്ങളെ അടക്കം കണക്കിലെടുത്ത് വിഷയത്തിൽ സർക്കാരിന്റെ മുന്നോട്ടുപോകാനാകൂ എന്നും കേന്ദ്രം പറയുന്നു.
കേന്ദ്രബാലാവകാശ കമ്മീഷനും സുപ്രീംകോടതിയിൽ എതിർപ്പറിയിച്ചിട്ടുണ്ട്.
നേരത്തെ തന്നെ സ്വവർഗ ബന്ധങ്ങൾ ക്രിമിനൽ കുറ്റമാക്കുന്ന സെക്ഷൻ 377 സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്. എന്നാൽ സെക്ഷൻ 377 റദ്ദാക്കിയത് കൊണ്ട് സ്വവർഗ്ഗവിവാഹം നിയമപരമാണെന്ന് അവകാശപ്പെടാനാകില്ലെന്ന് ആണ് കേന്ദ്രസർക്കാർ വാദം