സ്വര്‍ണവില വീണ്ടും കുതിച്ചു

കൊച്ചി: ഇത് എങ്ങോട്ടാണ് പൊന്ന് പോകുന്നത് എന്ന് ചോദിക്കാത്ത ഉപഭോക്താക്കളില്ല. ഓരോ ദിവസവും വില കൂടി കൊണ്ടിരിക്കുകയാണ്.ആഴ്ചകള്‍ക്ക് മുമ്ബ് ഒരു പവന്‍ സ്വര്‍ണത്തിന് 65000 കടക്കുമോ എന്ന ചോദ്യമാണ് ഉയര്‍ന്നിരുന്നത്. ഇപ്പോള്‍ 66000 രൂപയും കടന്ന് സ്വര്‍ണം കുതിക്കുകയാണ്. ഇവിടെയും നില്‍ക്കില്ല എന്നാണ് പുതിയ വിവരം.ആഗോള വിപണി കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്. ഒരു ഭാഗത്ത് അമേരിക്കയും ട്രംപും ഉണ്ടാക്കുന്ന നികുതി പോരും പൗരത്വ വെല്ലുവിളിയും. മറുഭാഗത്ത് ഇസ്രായേലും റഷ്യയും നടത്തുന്ന അധിനിവേശവും ആക്രമണവും. വിപണി അസ്വസ്ഥമായതോടെ കൂടുതല്‍ പേര്‍ സ്വര്‍ണം വാങ്ങി സൂക്ഷിച്ച് സാമ്ബത്തിക ഭദ്രത ഉറപ്പാക്കുകയാണ്….
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 66320 രൂപയാണ് വില. 320 രൂപയാണ് കൂടിയിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 8290 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6810 രൂപയായി. വെള്ളിയുടെ വില ഗ്രാമിന് 111 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 91 ലക്ഷം പിന്നിട്ടുകഴിഞ്ഞു. ഈ മാസം കേരളത്തില്‍ സ്വര്‍ണത്തിന് 2800 രൂപയാണ് ഇതുവരെ വര്‍ധിച്ചത്.ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3037 ഡോളറാണ് ഏറ്റവും പുതിയ വില. വ്യാപാരം പുരോഗമിക്കുന്നതിനാല്‍ ഇതില്‍ മാറ്റം വന്നേക്കാം. ആഗോള വിപണിയില്‍ വലിയ തോതിലുള്ള ആവശ്യം സ്വര്‍ണത്തിന് ഉണ്ടാകുന്നുണ്ട്. നിക്ഷേപകരും കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങുന്നത് തുടരുകയാണ്. ഒരു പരിധി കഴിഞ്ഞുള്ള വിലയില്‍ എത്തിയാല്‍ വിറ്റ് ലാഭമെടുക്കും. ഈ വേളയിലാകും സ്വര്‍ണവില കുറയുക. എങ്കിലും വലിയ തോതിലുള്ള ഇടിവ് പ്രതീക്ഷിക്കേണ്ട.
ഇന്ന് ഒരു പവന്‍ മാലയോ വളയോ വാങ്ങുമ്ബോള്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ 72000 രൂപ ചെലവ് വരും. കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. നികുതി മൂന്ന് ശതമാനവും. 22 കാരറ്റ് സ്വര്‍ണത്തിനുള്ള വിലയാണിത്. അതേസമയം, 18 കാരറ്റ് ഗ്രാമിന് 6810 രൂപയാണ് വില. ഒരു പവന് 54480 രൂപ വേണം. പിന്നീട് പണിക്കൂലിയും ജിഎസ്ടിയും ചേരുമ്ബോള്‍ 60000 രൂപ ചെലവ് പ്രതീക്ഷിക്കാം. എങ്കിലും 22 കാരറ്റിനേക്കാള്‍ 12000 രൂപ കുറവാണ്.
22 കാരറ്റ് സ്വര്‍ണത്തില്‍ 92 ശതമാനം സ്വര്‍ണവും ബാക്കി ചെമ്ബുമായിരിക്കും. അതേസമയം, 18 കാരറ്റില്‍ 75 ശതമാനമാണ് സ്വര്‍ണമുണ്ടാകുക. ബാക്കി ചെമ്ബായിരിക്കും. ബാങ്കുകള്‍ സ്വര്‍ണപ്പണയത്തിന് വേണ്ടി 22 കാരറ്റിലുള്ള ആഭരണങ്ങള്‍ മാത്രമാണ് സ്വീകരിക്കുക. 18 കാരറ്റ് സ്വീകരിക്കില്ല എന്നത് വെല്ലുവിളിയാണ്. അതേസമയം, ആഭരണം മാത്രമായി കാണുന്നവര്‍ക്ക് 18 കാരറ്റാണ് നല്ലത്.
ഡോളര്‍ കരുത്ത് കൂടിയാല്‍ സ്വര്‍ണവില കുറയും. എന്നാല്‍ അതിനുള്ള സാധ്യത കാണുന്നില്ല. 103.34 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. രൂപയുടെ മൂല്യം 86.63 ആയി ഉയര്‍ന്നിട്ടുണ്ട്. ബിറ്റ് കോയിന്‍ വില 83000 ഡോളറാണ്. ക്രൂഡ് ഓയില്‍ വില വീണ്ടും ഇടിയുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 70 ഡോളറിലേക്ക് ഇടിഞ്ഞിട്ടുണ്ട്. യുക്രൈനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ സാധ്യതയുള്ളതിനാലാണ് എണ്ണവില കുറഞ്ഞത്.
