സ്വര്‍ണവില ഇടിഞ്ഞുവീണു; കുറഞ്ഞത് പവന് 960 രൂപ
കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മുന്നേറ്റം നടത്തിയ സ്വര്‍ണം ഇന്നലെയും ഇന്നും താഴ്ന്നു. രണ്ട് ദിവസത്തിനിടെ ആയിരത്തോളം രൂപയാണ് പവന്മേല് കുറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്വര്‍ണാഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്.
കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 63520 രൂപയാണ് വില. ഗ്രാമിന് 70 രൂപ കുറഞ്ഞ് 7940 രൂപയായി. പവന് സ്വര്‍ണത്തിന് 560 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്നലെ രാവിലെ 640 രൂപ ഉയര്‍ന്നിരുന്നു എങ്കിലും പിന്നീട് ഉച്ചയോടെ 400 രൂപ കുറഞ്ഞിരുന്നു. ഇന്നും വില ഇടിഞ്ഞതോടെ ആയിരത്തോളം രൂപയുടെ കുറവ് രണ്ട് ദിവസത്തിനിടെയുണ്ടായി.
18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞിരിക്കുകയാണ്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 6550 രൂപയായി. ഈ കാരറ്റിലുള്ള സ്വര്‍ണം ഒരു പവന് 52400 രൂപയായി. 22 കാരറ്റ് ഒരു പവന് ആഭരണം വാങ്ങുമ്പോള്‍ 68500 വരെ ചെലവ് വന്നേക്കും. 18 കാരറ്റ് ഒരു പവന് ആഭരണം വാങ്ങുമ്പോള്‍ 57000 രൂപ വരെ ചെലവ് വന്നേക്കും. ഉയര്‍ന്ന പണിക്കൂലിയിലുള്ള ആഭരണങ്ങളാണെങ്കില്‍ വില ഇനിയും കൂടും.
ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിച്ചതാണ് സ്വര്‍ണവില കുറയാനുള്ള ഒരു കാരണം. 88 രൂപയിലേക്ക്് അടുത്തിരുന്ന കറന്‍സി ഇപ്പോള്‍ 86.50ലേക്ക് കരുത്ത് വര്‍ധിപ്പിച്ചു. രൂപ ഇനിയും കരുത്ത് കൂട്ടിയാല്‍ സ്വര്‍ണവില വീണ്ടും കുറയും. എങ്കിലും വലിയ വിലക്കുറവ് പ്രതീക്ഷിക്കേണ്ടതില്ല. ആഭരണം വാങ്ങാന്‍ താല്പ്പര്യപ്പെടുന്നവര് ഇന്ന് വാങ്ങുകയോ അഡ്വാന്‍സ് ബുക്കിങ് ചെയ്യുകയോ ആകാം.
➖➖➖➖➖➖➖➖➖
ജില്ലയിലെ വാർത്തകളോടൊപ്പം ദേശീയ അന്തർദേശീയ വാർത്തകളും തൊഴിലവസരങ്ങളും നേരത്തെ അറിയാൻ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക