CHANGARAMKULAM
കക്കിടിപ്പുറം പ്രതിഭ കേന്ദ്രത്തിൽ ജനകീയ പങ്കാളിത്തത്തോടെ നേട്ടം’ പഠനോത്സവം സംഘടിപ്പിച്ചു


ചങ്ങരംകുളം:സമഗ്ര ശിക്ഷ കേരള, ബി ആർ സി എടപ്പാൾ എന്നിവയുടെ നേതൃത്വത്തിൽ ആലങ്കോട് പഞ്ചായത്തിലെ പ്രതിഭാ കേന്ദ്രത്തിൽ നേട്ടം എന്ന ബാനറിൽ പഠനോത്സവം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷഹീർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ചന്ദ്രമതി അധ്യക്ഷത വഹിച്ചു.തുടർന്ന് കുട്ടികളുടെ സർഗ്ഗ വാസനകളും പഠന മികവുകളും ഉൾപ്പെടുത്തി കലാപരിപാടികൾ നടന്നു.പ്രതിഭാ കേന്ദ്രത്തിലെ വിദ്യാർത്ഥിനി ഫാത്തിമ ഷൈബ സ്വാഗതം പറഞ്ഞു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ സി കെ പ്രകാശൻ, എടപ്പാൾ ബി ആർ സിയിലെ ബിപി സിയായ ടി പി ബിനീഷ്, ജിജി വർഗീസ്, ബിന്ദു പി ജി, ശശിധരൻ, ഷന്യ പി,സിന്ധു എ രേഖാലക്ഷ്മി എം വി, വിശ്വംഭരൻ പി,ശരണ്യ കെ എസ് പ്രസംഗിച്ചു.
