സ്വര്‍ണം റെക്കോര്‍ഡില്‍; ഇന്ന് പവന് കൂടിയത് 160 രൂപ

കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിരക്കിലെത്തി. കഴിഞ്ഞ കുറച്ച് ദിവസമായി തുടര്‍ച്ചയായി വില കൂടി വരുന്നതാണ് കാരണം. ആഗോള വിപണിയില്‍ സ്വര്‍ണം ഉയര്‍ന്ന വിലയില്‍ എത്തിയതോടെ വിറ്റഴിച്ച് ലാഭം കൊയ്യല്‍ ഒരുഭാഗത്ത് നടക്കുന്നുണ്ട്. ഇതിനിടെയാണ് കേരളത്തില്‍ വില നേരിയ തോതില്‍ കൂടി റെക്കോര്‍ഡിലെത്തിയിരിക്കുന്നത്.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 64600 രൂപയാണ് വില. 160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 20 രൂപ കൂടി 8075 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ കൂടി 6640 രൂപയായി. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 107 എന്ന നിരക്കില്‍ തുടരുകയാണ്.
ആഗോള വിപണിയില്‍ സ്വര്‍ണത്തിന് കാര്യമായ മുന്നേറ്റം ഇന്നലെ പ്രകടമായിട്ടില്ല. മാത്രമല്ല, വിറ്റഴിക്കല്‍ നടക്കുന്നുമുണ്ട്. എങ്കിലും കേരളത്തില്‍ നേരിയ തോതിലുള്ള വില കൂടുകയാണ്. അതിന് ഒരു കാരണം, ഡോളര്‍ സൂചികയിലെ മുന്നേറ്റവും ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചയുമാണ്. ഡോളര്‍ സൂചിക 106 എന്ന നിരക്കിലും ഇന്ത്യന്‍ രൂപ 86.88 എന്ന നിരക്കിലുമാണുള്ളത്.
