EDAPPAL

സ്വരാജ്,മഹാത്മാ പുരസ്കാരം; എടപ്പാളിൽ ആഹ്ലാദപ്രകടനം നടത്തി

എടപ്പാൾ: മികച്ച പഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരവും തൊഴിലുറപ്പിലെ മികച്ച പ്രകടനത്തിനുള്ള മഹാത്മാ പുരസ്കാരവും നേടിയതിൽ ആഹ്ലാദിച്ച് എടപ്പാൾ ഗ്രാമപഞ്ചായത്തിൽ റാലിയും അനുമോദന സമ്മേളനവും നടന്നു. എടപ്പാൾ ടൗൺ പ്രദക്ഷിണം വെച്ച് വാദ്യഘോഷങ്ങളോടെ നടന്ന റാലിയും സമ്മേളനവും പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി സുബൈദ അധ്യക്ഷയായി.

വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ, ആർ.ഗായത്രി, അഡ്വ.പി.പി മോഹൻദാസ്, അഡ്വ. ഇ.സിന്ധു, സി.രവീന്ദ്രൻ, ആസിഫ് പൂക്കരത്തറ, എം.വി വിനയൻ, കെ.ബാബുരാജ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button