KERALA

സ്വകാര്യബസ് സമരം മാറ്റിവെച്ചു

സംസ്ഥാനത്ത് ഏഴാം തീയതി മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചു വന്നതിനുശേഷം തുടർനടപടികൾ തീരുമാനിക്കും. പെർമിറ്റ് പ്രശ്നം കോടതിയുടെ പരിഗണനയിൽ ആയതിനാലും വിദ്യാർഥി കൺസഷൻ റിപ്പോർട്ട് ജൂൺ 15ന് ശേഷം മാത്രമേ സർക്കാരിന് ലഭിക്കുകയുള്ളൂ എന്നതിനാലുമാണ് സമരം മാറ്റിവെച്ചതെന്നു ബസ് ഉടമകൾ അറിയിച്ചു. സ്വകാര്യ ബസ്സുകളുടെ പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുവാൻ നിശ്ചയിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button