എടപ്പാൾ ∙ കണ്ടനകത്ത് കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂൾ തുടങ്ങി. കെഎസ്ആർടിസി വർക്‌ഷോപ്പിനോടു ചേർന്ന സ്ഥലത്താണ് ഡ്രൈവിങ് സ്‌കൂളിനായി സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇതിനായി കെഎസ്ആർടിസിയുടെ ഒരു മിനി ബസും ഓഫിസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കെഎസ്ആർടിസി ഡ്രൈവർമാരുടെ നേതൃത്വത്തിൽ ഹെവി വാഹനങ്ങൾക്കുള്ള പരിശീലനമാണ് ഇവിടെ നൽകുന്നത്. ഒരു ബാച്ചിൽ 16 പേർക്കാണ് പ്രവേശനം. വനിതകൾക്കും പ്രവേശനം ലഭിക്കും. 30 മണിക്കൂർ നീണ്ടുനിൽക്കുന്ന പരിശീലനമാണ് ലഭിക്കുക. ലൈസൻസ് എടുക്കാനുള്ള സൗകര്യങ്ങളും ഇവർ ചെയ്തു നൽകും. ആർടിഒ ഫീസ് ഉൾപ്പെടെ 9000 രൂപയാണ് ഈടാക്കുക. സ്വകാര്യ ഡ്രൈവിങ് സ്‌കൂളുകളെക്കാൾ കുറഞ്ഞ നിരക്കിൽ കൂടുതൽ സൗകര്യങ്ങളാണ് ലഭ്യമാക്കുകയെന്ന് അധികൃതർ പറഞ്ഞു. ആദ്യ തവണയായി 5000 രൂപയാണ് അടയ്ക്കേണ്ടത്. ഹെവി ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് പിഎസ്‍സിയുടെയും മറ്റും പ്രായോഗിക പരിശീലനവും ഇവിടെ ലഭിക്കും. ഗതാഗത വകുപ്പിനു കീഴിൽ ആരംഭിക്കുന്ന ആദ്യത്തെ ഡ്രൈവിങ് സ്കൂൾ തിരുവനന്തപുരം അട്ടക്കുളങ്ങരയിലാണ് ആരംഭിച്ചത്. രണ്ടാമത്തേത് കൊല്ലത്തെ ചാത്തന്നൂരിലും തുടങ്ങി. ജില്ലയിലെ പ്രഥമ സർക്കാർ ഡ്രൈവിങ് സ്കൂളാണ് എടപ്പാളിൽ യാഥാർഥ്യമായത്. വൈകാതെ ചെറുവാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും ഡ്രൈവിങ് പരിശീലനവും ഇവിടെ ആരംഭിക്കും. ത്തരത്തിലുള്ള 17 ഡ്രൈവിങ് സ്കൂളുകളാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. ചെറുവാഹനങ്ങളുടെ ഡ്രൈവിങ് പരിശീലനത്തിനായുള്ള കാറും മോട്ടർ ബൈക്കും എംഎൽഎ ഫണ്ടിൽനിന്ന് ലഭ്യമാക്കുമെന്ന് എംഎൽഎ അറിയിച്ചു. നിലവിൽ പദ്ധതിയുടെ ഉദ്ഘാടനമാണ് നടന്നത്. റജിസ്ട്രേഷനും ക്ലാസുകളും ഉടൻ ആരംഭിക്കും. വിവരങ്ങൾക്ക്: 9447577110, 0494–2699248.കെ.ടി.ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.ബാബു ആധ്യക്ഷ്യം വഹിച്ചു. അസിസ്റ്റന്റ് വർക്സ് മാനേജർ വി.കെ.സന്തോഷ് കുമാർ, പ്രകാശൻ കാലടി, ബഷീർ തുറയാറ്റിൽ, എൻ.ബിന്ദു എന്നിവർ പ്രസംഗിച്ചു
എടപ്പാൾ | തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ കണ്ടനകത്ത് കെ യു ആർ ടി സി ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ…
ഇന്‍ഷുറന്‍സ് പോളിസികള്‍ നമുക്ക് ആവശ്യമല്ല അത്യാവശ്യമാണെന്നാണ് പറയാറ്.അപ്രതീക്ഷിത സംഭവങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ജീവിതത്തില്‍ സംഭവിക്കാമെന്നതുകൊണ്ട് തന്നെ പോളിസികള്‍ എന്നും മുതല്‍ക്കൂട്ടാണ്…
സ്വർണ വില കുതിക്കുന്നു. ഇന്നലെ ആശ്വാസകരമായെങ്കിലും ഇന്ന് വീണ്ടും വിലകൂടി. ഇന്ന് ഒരു ഗ്രാമിന് 20 രൂപ വർദ്ധിച്ച് 8045…
വൈദ്യുതി, പാചക വാതകം തുടങ്ങിയ ബില്‍ പേയ്‌മെന്റുകള്‍ക്കായി ഗൂഗിള്‍ പേ കണ്‍വീനിയൻസ് ഫീസ് അവതരിപ്പിച്ചിരിക്കുകയാണ്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകള്‍ വഴി…
കുറ്റിപ്പുറം : ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പ്രൊഫ. ആബിദ്…
എരമംഗലം:മാറഞ്ചേരിയുടെഅക്ഷരവെളിച്ചമായിആയിരങ്ങൾക്ക്ആദ്യക്ഷരംപകർന്നുനൽകിയപരിച്ചകം എ.എം.എൽ.പി. സ്‌കൂൾ നൂറിന്റെ നിറവിൽ. 1925-ൽ പൗരപ്രമുഖനായിരുന്ന പയ്യപ്പുള്ളി ബാപ്പു ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ് സ്‌കൂൾ സ്ഥാപിച്ചത്.പി.പി. സുനീർ എം.പി.,…