Categories: Tech

‘സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാം’; ഇൻസ്റ്റഗ്രാം ഫീച്ചറുമായി വാട്‌സ്ആപ്പ് സ്റ്റാറ്റസ് വെക്കുമ്പോൾ മെൻഷൻ ചെയ്യാനുള്ള ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്

ന്യൂയോര്‍ക്ക്: അടിക്കടി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഒരോ അപ്‌ഡേറ്റിലും കൊണ്ടുവരുന്നത്. ഇപ്പോഴിതാ വാട്‌സ്ആപ്പിൽ പുതുതായി എത്താൻ പോകുന്ന ഒരു ഫീച്ചറിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് നിറയുന്നത്. മെറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിലെ സമാനമായ ഫീച്ചറാണ് വാട്‌സ്ആപ്പിലും വരാൻ പോകുന്നത്. സ്റ്റാറ്റസ് വെക്കുമ്പോൾ മെൻഷൻ ചെയ്യാനുള്ള ഫീച്ചറാണ് വാട്‌സ്ആപ്പ് പുതുതായി അവതരിപ്പിക്കാൻ പോകുന്നത്. ഇത് സംബന്ധിച്ച് നേരത്തെ റിപ്പോർട്ടുകൾ വന്നെങ്കിലും ഉടൻ തന്നെ അവതരിപ്പിക്കും. കോൺടാക്റ്റ് ലിസ്റ്റിലുള്ളവരെ ടാഗ് ചെയ്യാൻ ഈ ഫീച്ചറിലൂടെ കഴിയും. ആരെയാണോ ടാഗ് ചെയ്യുന്നത് അവർക്ക് അതിന്റെ നോട്ടിഫിക്കേഷൻ ലഭിക്കുകയും ചെയ്യും.

നിലവിൽ വാട്‌സ്ആപ്പിൽ ഇങ്ങനെയൊരു ഓപ്ഷൻ ഇല്ല. സ്വന്തം നിലക്ക് വീഡിയോയോ ചിത്രങ്ങളോ വോയിസോ മറ്റോ ഒക്കെ സ്റ്റാറ്റസ് ആയി വെക്കാം എന്ന് മാത്രം. എന്നാൽ ടാഗ് ഫീച്ചർ വരുന്നതോടെ പ്രിയപ്പെട്ടവർക്ക് എളുപ്പത്തിൽ സ്റ്റാറ്റസ് വായിക്കാൻ പറ്റും. ആരെയാണോ ടാഗ് ചെയ്യുന്നത്, അയാള്‍ക്ക് ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനും ലഭിക്കും. ഇൻസ്റ്റഗ്രാമിലെ സ്റ്റോറി ഇത്തരത്തിൽ മെൻഷനും ഷെയറും ചെയ്യാം. അതുപോലെയാണ് വാട്‌സ്ആപ്പിലും കൊണ്ടുവരുന്നത്. അതേസമയം ഷെയർ ചെയ്യുന്ന സ്റ്റാറ്റസുകളാണെങ്കിൽ യഥാർഥ ക്രിയേറ്ററുടെ ഐഡന്റിറ്റി പ്രൈവറ്റ് ആയിരിക്കും. മറ്റുള്ളവർക്ക് ഇയാളെ( ക്രിയേറ്ററെ) ബന്ധപ്പെടനാവില്ലെന്ന് ചുരുക്കം. ഇന്‍സ്റ്റഗ്രമില്‍ ഇങ്ങനെയൊരു ഫീച്ചര്‍ ഇല്ല. അവിടെ ആരുടെ സ്റ്റാറ്റസ് ആണോ ഷെയര്‍ ചെയ്യുന്നത്, അത് മറ്റുള്ളവര്‍ക്ക് അറിയാനും അയാളെ ബന്ധപ്പെടാനും സാധിക്കും. പരീക്ഷണത്തിന്റെ ഭാഗമായി ഈ ഫീച്ചർ പുറത്തിറക്കിയിട്ടുണ്ട്. വൈകാതെ എല്ലാവരിലേക്കും എത്തും. അതേസമയം മെറ്റാ എഐയ്‌ക്കായി, വിവിധ വോയ്‌സ് ഓപ്ഷനുകളും വാട്സ്ആപ്പ് നടപ്പിലാക്കാനൊരുങ്ങുന്നുണ്ട്. ഇതു സംബന്ധിച്ച വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

admin@edappalnews.com

Recent Posts

ആശങ്കയില്‍ റേഷൻ വ്യാപാരികള്‍; കുരുക്കാകുമോ റേഷൻ മസ്റ്ററിംഗ്

കോഴിക്കോട് : റേഷൻ വിതരണത്തിന് പുറമെ എ.എ.വൈ (മഞ്ഞ), പി.എച്ച്‌.എച്ച്‌ (പിങ്ക് ) കാർഡ് ഉടമകളുടെ മസ്റ്ററിംഗ് ചെയ്യാനുള്ള നിർദ്ദേശം…

24 mins ago

കുറ്റിപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി

സുഹാർ: സുഹാർ ഫലജിൽ സ്വകാര്യ ഫർണിച്ചർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കുറ്റിപ്പുറം പകരനെല്ലൂർ ചെമ്പിക്കൽ സ്വദേശി ചോലക്ക പറമ്പിൽ സി.പി…

50 mins ago

പിവി അൻവറിനെ പൂർണമായും തള്ളി പിണറായി; ‘ഇടതുപക്ഷ പശ്ചാത്തലമില്ല, പരസ്യപ്രതികരണം തുടർന്നാൻ താനും പ്രതികരിക്കും

എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പിവി അൻവർ എംഎൽഎയെ പൂർണ്ണമായും തളളിയും എഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിച്ചും മുഖ്യമന്ത്രി…

1 hour ago

കരിപ്പൂരില്‍ വെള്ളിയാഴ്ചയിലെ യാത്രക്കാര്‍ക്ക് നല്‍കിയത് ശനിയാഴ്ചയിലെ പാസ്

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് വെള്ളിയാഴ്ച ദുബൈയിലേക്കു പോകാനെത്തിയ യാത്രക്കാര്‍ക്ക് നല്‍കിയത് ശനിയാഴ്ചയിലെ ബോര്‍ഡിങ് പാസ്. ഉദ്യോഗസ്ഥരുടെ പിഴവും യാത്ര തിരിക്കേണ്ട…

5 hours ago

സ്വർണവില സർവകാല റെക്കോർഡിൽ; ഇന്ന് വർധിച്ചത് 600 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. പവന് ഇന്ന് 600 രൂപയാണ് വർധിച്ചത്. 55,680 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ…

6 hours ago

ജില്ലയിലെ ബാങ്കുകളില്‍ 55499 കോടി രൂപയുടെ നിക്ഷേപം

ജില്ലയിലെ ബാങ്കുകളില്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ (2024 ജൂണ്‍) 55,499 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ്…

7 hours ago