EDAPPALLocal news
സ്മൃതിപർവ്വം പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമത്തിനു തുടക്കമായി
അധ്യാപകരുടെയും മഹാസംഗമത്തിന് തുടക്കമായി. കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.വിദ്യാസ്മൃതി പ്രസിഡൻറ് നജ്മു എടപ്പാൾ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പറും പൂർവ്വ വിദ്യാർത്ഥിയും സ്മൃതിപർവ്വം ചെയർമാനുമായ അഡ്വക്കേറ്റ് പി പി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. സീനിയർ പൂർവ്വ വിദ്യാർത്ഥി മണി പതാക ഉയർത്തി. മുരളീധരൻ അയിലക്കാട്, ജാഫർ നസീബ് തുടങ്ങിയവർ സംസാരിച്ചു. പൂർവ്വ അധ്യാപകർക്കുള്ള ആദരവ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി രാമകൃഷ്ണൻ, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കഴുങ്ങിൽ മജീദ്, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിവി സുബൈദ ടീച്ചർ, കാലടി പഞ്ചായത്ത് പ്രസിഡൻറ് അസ്ലം തിരുത്തി എന്നിവർ ചേർന്ന് നടത്തി. തുടർന്ന് വിദ്യാസ്മൃതി ജോയിൻ കൺവീനർ സുമേഷ് വിദ്യാസ്മൃതി ഇന്നുവരെ എന്ന വിഷയം അവതരിപ്പിച്ചു. വിദ്യാസ്മൃതി ട്രഷറർ ഖലീൽ റഹ്മാൻ പ്രമേയം അവതരിപ്പിച്ചു
വിദ്യാസ്മൃതി വൈസ് പ്രസിഡണ്ട് മമ്മി കോലക്കാട്ട് പൂർവ്വ വിദ്യാർഥികൾക്ക് കരുതലും കൈത്താങ്ങും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കും
വ ട്ടംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ദീപാമണികണ്ഠൻ, എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭാകരൻ, വട്ടംകുളം പഞ്ചായത്ത് മെമ്പർ യുപി പുരുഷോത്തമൻ, വിദ്യ സ്മൃതി വൈസ് പ്രസിഡൻ്റ് റാബിയ, ദിലീപ് എരുവപ്ര, ചുള്ളിയിൽ രവീന്ദ്രൻ, ബി ആർ സി കോഡിനേറ്റർ ബിനീഷ്, എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ, ഹെഡ്മിസ്ട്രസ് സരോജിനി ടീച്ചർ, പിടിഎ പ്രസിഡണ്ട് കബീർ കാര്യാട്ട് എന്നിവർ സംസാരിക്കും സമാപന സമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ കോയാസ് നന്ദി പ്രകാശിപ്പിക്കും
പൂർവ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറും.