Categories: KERALA

സ്മാർട്ട് ഫോണില്ലാതെ കുട്ടികൾക്ക് മമ്മുട്ടിയുടെ സഹായം മമ്മൂട്ടിയുടെ ‘വിദ്യാമൃതം’ ഇന്ന് മുതൽ കുട്ടികളിലേക്ക്; ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-02-1024x184&period;png" alt&equals;"" class&equals;"wp-image-3729"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-01-1-1024x266&period;png" alt&equals;"" class&equals;"wp-image-3728"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>തിരുവനന്തപുരം&colon; ജീവകാരുണ്യരംഗത്ത് മമ്മൂട്ടിയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടഷനും നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു&period; മമ്മൂട്ടി നടത്തുന്ന ഈ പ്രവർത്തനങ്ങൾ തികച്ചും മാതൃകപരം ആണ്&period; ആയിരത്തോളം കുട്ടികൾക്ക് ഉടനടി പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നു എന്നതും സന്തോഷം പകരുന്ന ഒന്നാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കൊവിഡ് കാലത്ത് ഓൺലൈൻ ക്ളാസുകൾ ആരംഭിച്ചപ്പോൾ സ്മാർട്ട് ഫോൺ ഇല്ല എന്ന ഒറ്റ കാരണത്താൽ നിരവധി കുട്ടികൾക്ക് പഠനത്തിൽ തടസം നേരിട്ടിരുന്നു&period; ഈ പശ്ചാത്തലത്തിലാണ് മമ്മൂട്ടി തന്റെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴി കുട്ടികളെ സഹായിക്കാൻ രംഗത്ത് എത്തിയത്&period; &OpenCurlyQuote;നിങ്ങളുടെ വീട്ടിൽ വെറുതെ ഇരിക്കുന്ന സ്മാർട്ട് ഫോണുകൾ ഞങ്ങളെ ഏൽപ്പിക്കൂ&comma; അർഹതപെട്ട കൈകളിൽ ഞങ്ങൾ എത്തിക്കുമെന്ന് ഉറപ്പു നൽകുന്നു’ -ഇതായിരുന്നു താരത്തിന്റെ അഭ്യർത്ഥന&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മമ്മൂട്ടിയുടെ അഭ്യർത്ഥന ശ്രദ്ധയിൽപ്പെട്ട നിരവധി പേർ പുതിയ ഫോണുകളുമായി രംഗത്തെത്തി&period; കല്യാൺ ജ്വല്ലറി ഉടമ ടി&period;എസ്‌സ് കല്യാണരാമനും തിരുവനന്തപുരം നിംസ് ഹോസ്പിറ്റലും ഉടനടി നൂറിലധികം പുത്തൻ ഫോണുകൾ മമ്മൂട്ടിക്ക് കൈമാറി&period; പിന്നാലെ പ്രവാസി വ്യവസായി പി വി സാലി 250 പുതിയ ഫോണുകൾ ആണ് കുട്ടികൾക്കായി മമ്മൂട്ടിയെ ഏൽപ്പിച്ചത്&period; തിരുവനന്തപുരം താജ് വിവാന്ത&comma; കൊട്ടാരക്കര എം ജി എം ഗ്രൂപ്പ് എറണാകുളം മൊബൈൽ കിങ്&comma; കോയമ്പത്തൂർ പവിഴം ജ്വലറി&comma; കോട്ടയം ഝ&period; ഞ&period; ട ഹോം അപ്ലെന്‌സസ്&comma; പാമ്പാടി അഡോൺ ഗ്ലാസ് ആർട്ട് തുടങ്ങിയവരും വലിയ പിന്തുണയുമായി രംഗത്ത് വന്നു&period;സിനിമമേഖലയിൽ നിന്ന് യുവ താരങ്ങൾ ഉൾപ്പെടെ ശ്രദ്ധേയമായ പിന്തുണ നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നിലവിൽ 700 പുതിയ ഫോണുകളും മുന്നൂറോളം പഴയ ഫോണുകളുമാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്&period; ലഭിക്കുന്ന പഴയ സ്മാർട്ട് ഫോണുകളും ലാപ്‌ടോപ്പുകളും ഫോർമാറ്റ് ചെയ്ത ശേഷം ആണ് കുട്ടികൾക്ക് വിതരണം ചെയ്യുന്നത്&period; അനാഥാലയങ്ങളിലെ അന്തേവാസികളായ കുട്ടികളുടെ അപേക്ഷകൾ&comma; ആദിവാസി മേഖലകളിൽ നിന്നുള്ള അപേക്ഷകൾ&comma; മാതാപിതാക്കൾ നഷ്ടപെട്ട കുട്ടികളിൽ നിന്നുള്ള അപേക്ഷകൾ&comma; പിന്നോക്ക സ്‌കൂളുകളിൽ നിന്നുള്ള അപേക്ഷകൾ എന്നീ മുൻഗണനാക്രമത്തിലാണ് അർഹരായവരെ കണ്ടെത്തിയിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഉപയോഗ യോഗ്യമായ പഴയ ഫോണുകൾ കൈ മാറണം എന്ന മമ്മൂട്ടിയുടെ അഭ്യർത്ഥനക്കും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്&period; നിരവധി റിട്ടയർഡ് സർക്കാർ ജീവനക്കാരും പ്രവാസി മലയാളി സംഘടനകളും ഉടനടി ഫോണുകൾ ശേഖരിച്ചു കൈമാറി&period; മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ എന്ന സംഘടനയും ഈ ഉദ്യമത്തിൽ മമ്മൂട്ടിക്കും കെയർ ആൻഡ് ഷെയറിനും സഹായവുമായി രംഗത്തുണ്ട്&period; പഴയ ഫോണുകൾ കൈമാറാൻ ആഗ്രഹിക്കുന്നവർ തൊട്ടടുത്തുള്ള സ്പീഡ് ആൻഡ് സേഫ് കൊറിയർ ഓഫീസിൽ കവറിലാക്കിയ മൊബൈൽ ഏൽപ്പിച്ചാൽ മതിയാവും&period; കൊറിയർ ഓഫീസിൽ പോകാൻ ബുദ്ധിമുട്ട് ഉള്ളവരുടെ വീട്ടിൽ വന്നു മമ്മൂട്ടി ഫാൻസ് പ്രവർത്തകർ മൊബൈൽ കൈപ്പറ്റുന്നതുമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>Read Also&colon; മമ്മൂട്ടിയുടെ ആഹ്വാനം സൂപ്പർഹിറ്റ്‌&semi; താജ് വിവന്ത മുതൽ നടന്മാരും സ്വാശ്രയ സ്‌കൂളുകളും ഫോണുകളുമായി രംഗത്ത്കൈയില്‍ വെറുതെയിരിക്കുന്ന സ്മാര്‍ട്ട് ഫോണോ ലാപ്‌ടോപ്പോ ഉണ്ടോ&quest; ചോദ്യവുമായി മമ്മൂട്ടി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പത്തനാപുരം ഗാന്ധിഭവനിലെ കുട്ടികൾക്കായുള്ള സ്മാർട്ട് ഫോണുകൾ ഗാന്ധിഭവൻ ചെയർമാൻ ഡോ സോമരാജിന് കൈമാറിയാണ് മുഖ്യമന്ത്രി പദ്ധതിയുടെ ഉത്ഘാടനം നിർവഹിച്ചത്&period; കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ വൈസ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ&comma; മാനേജിങ് ഡയറക്ട്ടർ à´«à´¾ തോമസ് കുര്യൻ മരോട്ടിപ്പുഴ എന്നിവരും ചടങ്ങിൽ പങ്കെടുത്തു&period; പന്ത്രണ്ടു വർഷം മുൻപ് മമ്മൂട്ടി തുടങ്ങിയ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ ആദിവാസികൾക്കിടയിലും നിർദ്ദനരുടെ വിവിധ ചികിത്സ സഹായ പദ്ധതികളിലും വലിയ തോതിൽനടത്തുന്നുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

4 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

5 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

5 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

10 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

10 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

11 hours ago