EDAPPAL
“സ്പർശം 2k22”: ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു
എടപ്പാൾ : കെ സി ഇ എഫ് പൊന്നാനി താലൂക്ക് കമ്മിറ്റി പോത്തനൂർ റോയൽ പാലസ് ഓഡിറ്റോറിയത്തിൽ ആര്യാടൻ മുഹമ്മദ് നഗറിൽ “സ്പർശം 2k22” എന്ന പേരിൽ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ പി ടി അജയ് മോഹൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ടി വി ഷബീർ അധ്യക്ഷത വഹിച്ചു.
പി നൂറുദ്ധീൻ, സി രവീന്ദ്രൻ, ബെന്നി കെ ജി, കുഞ്ഞാപ്പ കെ, രാജാറാം പി, ശറഫുദ്ധീൻ എം, ഇ പി വേലായുധൻ, നജീബ് വട്ടംകുളം, സുനിൽ കുമാർ എം, ജാസിയ ടി പി, അബ്ദുൽ ലത്തീഫ് എം, സുരേന്ദ്രനാഥ്, സോമവർമ കെ, സവിത പി, പ്രജീഷ് സി കെ, രവി എൻ, ഷാനവാസ്, ബജിത് മാറഞ്ചേരി, ശശീന്ദ്രൻ പി വി, വിജയാനന്ദ്, കവിത സി കെ, രഞ്ജുഷ എരുവപ്ര, സിന്ധു, രജിത, വിവേക് ഗോപാൽ എന്നിവർ പ്രസംഗിച്ചു. മോഹൻദാസ് ക്ലാസ് നയിച്ചു. വാമൊഴി കടവനാട് നയിച്ച നാടൻ പാട്ടും പരിപാടിക്ക് മികവേകി.