EDAPPAL
സ്പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് യു.ഷറഫലി എടപ്പാൾ ഗവ.ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചു


എടപ്പാൾ: എടപ്പാൾ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്പോർട്സ് നവീകരണാർത്ഥവും സ്കൂൾ ഗ്രൗണ്ടിന്റെയും ഇൻഡോർ സ്റ്റേഡിയത്തിന്റെയും നവീകരണാർത്ഥവും ഇതിൻ്റെ മെയിന്റനൻസുകൾ പൂർത്തീകരിച്ച് കൂടുതൽ ഉപയോഗപ്രദമാക്കി പ്രവർത്തിപ്പിക്കുന്നതിന് വേണ്ടിയും സ്പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് യു.ഷറഫലി എടപ്പാൾ ഗവ.ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചു. സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള സ്കൂൾ ഗ്രൗണ്ടും ഇൻഡോർ സ്റ്റേഡിയവും നവീകരിക്കുന്നതിന് ആവശ്യമായ മുഴുവൻ സഹായ സഹകരണങ്ങളും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് പി.പി മോഹൻദാസ്, പിടിഎ പ്രസിഡണ്ട് അഡ്വക്കറ്റ് കബീർ കാരിയാട്ട്, കെ.എം അബ്ദുൽ ഗഫൂർ, പ്രധാനാധ്യാപിക സരോജിനി ടീച്ചർ, വാർഡ് മെമ്പർ പി പുരുഷോത്തമൻ, നവാസ് ഇ.പി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
