സ്പോട്സ് ഡേ സംഘടിപ്പിച്ചു
പൊന്നാനി : വളർന്ന് വരുന്ന തലമുറയെ ലഹരിയിൽ നിന്ന് മോചിപ്പിക്കാനും ധാർമ്മികബോധവും സേവന സന്നദ്ധയും സംയോജിപ്പിച്ച് ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യമിട്ട് കമ്മ്യൂണിറ്റി യൂത്ത് സേവേഴ്സ് ഫോറം (CYSF ) പൊന്നാനി പുതുപൊന്നാനി ടർഫിൽ സംഘടിപ്പിച്ച സ്പോട്സ് ഡേ പ്രോഗാo ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
വർക്ക് ഔട്ട് ഫുട്ബോൾ മത്സരങ്ങൾ പ്രതിഭകളെ ആദരിക്കൽ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
വർക്കിംഗ് ചെയർമാൻ കെ കുഞ്ഞൻമ്പാവ മാസ്റ്റർ ഉൽഘാടനം ചെയതു.
CYSF സ്പോട്സ് വിംഗ് കൺവീനർ എ ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു,
എ ജാഫർ, പറമ്പിൽ തൗഫീഖ്, ഇല്യാസ് മുസ, കെ വി സെഫീർ, ഹാദിയ മുഹമ്മദ്, എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.
എം കെ മുഹമ്മദ് സ്വാഗതവും ജൂനിയർ വിംഗ് കൺവീനർ എ . അമീൻ നന്ദിയും പറഞ്ഞു.
ഫൈസൽ വി.എം, കെ. അബദുറസാഖ്, എം അബദുൽ മുത്തലിബ്, റഈസ് എം. എന്നിവർ നേതൃത്വം നൽകി.