സ്പോട്ട് കുമരനെല്ലൂരിൻ്റെ ആഭിമുഖ്യത്തിൽ അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ മേളക്ക് പ്രൗഢോജ്ജ്വല തുടക്കം
കപ്പൂർ: സ്പോട്ട് പ്രസിഡൻറ് കെ നൂറുൽ അമീൻ പതാക ഉയർത്തി.
എം പി കൃഷ്ണൻ സ്വാഗത ഭാഷണം നടത്തി, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സി എം അലി അധ്യക്ഷത വഹിച്ചു. കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷറഫുദ്ദീൻ കളത്തിൽ മേള ഉദ്ഘാടനം ചെയ്തു ഷാനിബ ടീച്ചർ , ബാലകൃഷ്ണൻ, ഫസീല ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. രാഷ്ട്രീയ സാമൂഹിക സാംസ്കാരി രംഗത്തെ പ്രമുഖരും പ്രധാന സ്പോൺസർമാരും വേദിയിൽ സന്നിഹിതരായി. യു.മാധവൻകുട്ടി നന്ദി പ്രകാശിപ്പിച്ചു. ഫുട്ബോൾ മേളയുമായി സഹകരിക്കുന്ന സ്പോൺസർമാരെ ചടങ്ങിൽ മുഖ്യാതിഥികൾ ആദരിച്ചു .
ഉദ്ഘാടന മത്സരത്തിൽ എക്സലന്റ് തൃത്താല മറുപടിയില്ലാത്ത 2 ഗോളുകൾക്ക് ടീം ഓഫ് മാരായംകുന്നിനെ തോൽപ്പിച്ചു. മേളിൽ നിന്ന് ലഭിക്കുന്ന ലാഭം സ്കൂളിൻറെ പുരോഗതിക്കും, മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമാണ് ഉപയോഗിക്കുക. അഖിലേന്ത്യ താരങ്ങളെ അണിനിരത്തിക്കൊണ്ട് 16 ടീമുകളാണ് ഈ ഫുട്ബോൾ മേളയിൽ മാറ്റുരക്കുന്നത്.