CHANGARAMKULAM

സ്പെയിനിലെ വിഗോ സർവ്വകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയ ചങ്ങരംകുളം പന്താവൂർ സ്വദേശി വിബിൻ ദേവിന് ഇത് അഭിമാന നിമിഷം

ചങ്ങരംകുളം:പന്താവൂർ സ്വദേശി വിബിൻ ദേവിന് ഇത് അഭിമാന നിമിഷം സ്പെയിനിലെ വിഗോ സർവ്വകലാശാലയിൽ നിന്നാണ് വിവര വാർത്താ വിനിമയ സങ്കേതിക വിദ്യയിൽ ‘Secure Network Coding for Next Generation Wireless Networks’agm ശീർഷകത്തിൽ ചങ്ങരംകുളം പന്താവൂർ സ്വദേശിയും അടാട്ട് വാസുദേവൻ മാസ്റ്ററുടെ മകനുമായ വിപിൻ ദേവ് പിഎച്ച്ഡി നേടിയത്.കഴിഞ്ഞ ദിവസം നടന്ന ഡിഫൻസിന് ശേഷം ആണ് പിഎച്ച്ഡി നൽകുന്നതായി ഉള്ള പ്രഖ്യാപനം സവകലാശാല നടത്തിയത്. വിപിൻ ദേവ് വിവര സാങ്കേതിക വിദ്യയിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഉന്നത മാർക്കിൽ നേടിയ ശേഷം ആണ് യൂറോപ്പിൽ ഈ മേഖലയിൽ ഉന്നത പഠന ഗവേഷണങ്ങളിലൂടെ പിഎച്ച്ഡി നേടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button