നിയമസഭാ സ്പീക്കര്‍ എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. കോട്ടയം ഉഴവൂർ സ്വദേശിനിയുടെ പരാതിയിലാണ് പ്രതി പ്രവീൺ ബാലചന്ദ്രൻ പിടിയിലായത്. തൃശൂർ മിണാലൂർ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. വാട്ടർ അതോറിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് 10,000 രൂപയാണ് ഇയാൾ യുവതിയിൽ നിന്നും തട്ടിയത്. പ്രതിയെ കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
പണം നഷ്ടപ്പെട്ട യുവതി നേരിട്ട് സ്പീക്കറെ വിവരമറിയിച്ചതോടെയാണ് വിവരം പുറത്ത് വന്നത്. പാലക്കാട് സ്വദേശിയായ പ്രവീൺ ബാലചന്ദ്രനെതിരെ കോട്ടയം ജില്ലയിൽ മാത്രം നേരത്തെ ആറ് കേസുകളുണ്ട്. ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, മുണ്ടക്കയം സ്റ്റേഷനുകളിലാണ് കേസുകളുള്ളത്. നേരത്തെയും സമാനമായ രീതിയിൽ പ്രവീൺ തട്ടിപ്പ് നടത്തിയിരുന്നതായാണ് വിവരം.
നരണിപ്പുഴ സ്വദേശികൾക്കും തിരൂർ ആലത്തൂർ സ്വദേശിക്കുമാണ് പരിക്കേറ്റത് ചങ്ങരംകുളം:സംസ്ഥാന പാതയില്‍ മാന്തടത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ശനിയാഴ്ച…
മലപ്പുറം: സ്വർണാഭരണങ്ങളുമായി പോയ ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് സ്വർണം കവർന്നു. മലപ്പുറം ജില്ലയിലെ കാട്ടുങ്ങലിലാണ് സംഭവം. മലപ്പുറം കോട്ടപ്പടിയിലെ ക്രൗൺ…
ചങ്ങരംകുളം: ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് ഗുരുതര പരുക്ക്. ബൈക്ക് യാത്രികനായ ഒതളൂർ സ്വദേശി കഴുങ്ങിൽ…
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആർടിയി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ്…
എടപ്പാള്‍:ചൂട് പിടിച്ച ഈ വേനൽക്കാലത്ത് മനസിന് കുളിര്‍മ്മ നല്‍കുന്ന മനോഹര കാഴച് ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് എടപ്പാള്‍ പഞ്ചായത്ത്.25 ഏക്കറോളം വരുന്ന…
എടപ്പാൾ: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ ഫസ്റ്റ്റാങ്ക് നേടി എടപ്പാൾ വെങ്ങിനിക്കര സ്വദേശിനി നിഹാരിക MBBS MS (ENT).…