CHANGARAMKULAM
കോക്കൂർ അൽഫിത്റ ഖുർആൻ പ്രീ സ്കൂൾ എട്ടാം വാർഷികാഘോഷം നടത്തി

ചങ്ങരംകുളം:കോക്കൂർ അൽഫിത്റ ഖുർആൻ പ്രീ
സ്കൂൾ എട്ടാം വാർഷികാഘോഷം ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ ഉദ്ഘാടനം ചെയ്തു. പ്രഫസർ എം ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു.റിഹാസ് പുലാമന്തോൾ, മന ഫാറൂഖ്, കെ വി ഹസൻ മാസ്റ്റർ, ആയിഷ ഹസൻ, പി ഐ റാഫിദ പ്രസംഗിച്ചു. മൂന്ന് കൊല്ലത്തെ ബിരുദം പൂർത്തിയാക്കി പോകുന്ന വിദ്യാർത്ഥികൾക്കുള്ള സർട്ടിഫികറ്റുകൾ വിതരണം ചെയ്തു.














