PONNANI

സ്നേഹപ്പുടവ വിതരണം ചെയ്തു

പൊന്നാനി:ബിയ്യം പതിനാറാം വാർഡിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾക്കും, ആരോഗ്യ പ്രവർത്തകർക്കും, അങ്കണവാടി ജീവനക്കാർക്കും, ഹരിത കർമ്മ സേനാംഗങ്ങൾക്കും വാർഡ് കൗൺസിലറും  പൊന്നാനി നഗരസഭാ പ്രതിപക്ഷ നേതാവുമായ ഫർഹാൻ ബിയ്യത്തിന്റെ നേതൃത്വത്തിൽ ഓണപ്പുടവകൾ വിതരണം ചെയ്തു. പരിപാടി ശബരിമല മാളികപ്പുറം മുൻ മേൽശാന്തി ഡോ. പി.എം മനോജ് എമ്പ്രാന്തിരി ഉദ്ഘാടനം ചെയ്തു.
ഒരുമിച്ചു നിൽക്കാലിന്റെ പ്രാധാന്യത്തെ പറ്റിയും മാനവിക സ്നേഹത്തെകുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.  ഫർഹാൻ ബിയ്യം അധ്യക്ഷത വഹിച്ചു. എം പി യൂസഫ് അമീർ,ഷബീർ ബിയ്യം, അലി ചെറുവത്തൂർ, പി.ടി ഹംസ, സി.പി ജാബിർ,എ.വി.കെ സെക്കീഫ്, സബീൽ ബിയ്യം എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button