PONNANI

സ്നേഹത്തണ്ണീർക്കുടം പദ്ധതി ജില്ലാ തല ഉദ്ഘാടനം എം ഇ എസ് പൊന്നാനി കോളേജിൽ നടന്നു

പൊന്നാനി:പ്രകൃതിസംരക്ഷണ സംഘത്തിന്റെയും എം. ഇ. എസ്. പൊന്നാനി കോളേജ് എൻ. എസ്.എസ്.യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പറവകൾക്ക് സ്നേഹത്തണ്ണീർകുടം പദ്ധതിയുടെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം എം ഇ എസ് പൊന്നാനി കോളേജിൽ നടന്നു.കോളേജ് പ്രിൻസിപ്പൽ ഡോ. സാബിക് എം കെ ഉദ്ഘാടനം നിർവഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ യൂസഫലി സി അധ്യക്ഷത വഹിച്ചു.പ്രകൃതി സംരക്ഷണസംഘം സംസ്ഥാന കോർഡിനേറ്റർ ഷാജി തോമസ് എൻ പദ്ധതി വിശദീകരണവും ബ്രോഷർ കൈമാറ്റവും നടത്തി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ഫാത്തിമ എ. വി, എൻ എസ് എസ് വളണ്ടിയർമാരായ സഫവാന, തശ്റിഫാ എന്നിവർ പ്രസംഗിച്ചു. പ്രകൃതി സംരക്ഷണ സംഘത്തിൻ്റെനേതൃത്വത്തിൽ 2011-ലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button