CHANGARAMKULAM

സ്ഥാപനത്തിന് തീയിട്ട സാമൂഹ്യവിരുദ്ധരെ പിടികൂടണം:കെഎംപിയു

ചങ്ങരംകുളം: കേരള മീഡിയ പേഴ്സൺസ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റിയംഗം പ്രഗിലേഷിന്റെ എരമംഗലത്ത് പ്രവർത്തിക്കുന്ന ശോഭ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിന് രാത്രിയുടെ മറവിൽ തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ച സാമൂഹ്യവിരുദ്ധരെ ഉടൻ പിടികൂടണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകാനും തീരുമാനിച്ചു. നാട്ടിൽ സമാധാനന്തരീക്ഷം തകർക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആക്രമണമാണിതെന്നും കൃത്യം നടത്തിയവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും യൂണിയൻ സംസ്ഥാന കമ്മിറ്റിയും ആവശ്യപ്പെട്ടു. യൂണിയൻ കോർ കമ്മിറ്റി ചെയർമാൻ വി സെയ്ത്, സംസ്ഥാന ട്രഷറർ ഷാഫി ചങ്ങരംകുളം, മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ആഷിക്ക് നന്നംമുക്ക്, സെക്രട്ടറി പ്രേമദാസ്, ഷുഹൈബ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button