KERALA

സ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ തടസ്സങ്ങളേറെ

സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ തടസ്സങ്ങളേറെ. ലൈസന്‍സ് ലഭിക്കാനായി ഭിന്നശേഷിക്കാരെ പരിശീലിപ്പിക്കാന്‍ സംവിധാനങ്ങളില്ല. പ്രത്യേക പരിശീലകരോ പ്രത്യേകം തയ്യാറാക്കിയ വാഹനമോ ഡ്രൈവിങ് ടെസ്റ്റുകളില്‍ മാറ്റങ്ങളോ ഒന്നും തന്നെയില്ല. കേരളത്തില്‍ ലൈസന്‍സ് ലഭിക്കാത്തതിനാല്‍ മറ്റു സംസ്ഥാനങ്ങളെയാണ് പലരും ആശ്രയിക്കുന്നത്.

ഏറെപ്പേരാണ് ലൈസന്‍സില്ലെന്ന കാരണത്താല്‍ ജീവിതമാര്‍ഗം തടസ്സപ്പെട്ടു നില്‍ക്കുന്നത്. പലരും ഉപജീവനത്തിനായി വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ലേണിങ് ടെസ്റ്റിനു ചെന്നാല്‍ നിങ്ങള്‍ക്ക് വാഹനം ഓടിക്കാനാകില്ല, ലൈസന്‍സ് കിട്ടില്ലെന്നും പറഞ്ഞ് ഉദ്യാഗസ്ഥര്‍ നിരുത്സാഹപ്പെടുത്തുന്നതായും ആരോപണമുണ്ട്.

നിവേദനം നല്‍കി മടുത്തെന്ന് വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന കണ്‍വീനര്‍ വി.ജി. സുഗതന്‍ പറയുന്നു. പ്രത്യേക സംവിധാനങ്ങളൊന്നും ഇവിടെയില്ല. കടുത്ത അവഗണനയാണിത്. ലൈസന്‍സ് വേണ്ടാത്ത ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാമെന്നുവെച്ചാല്‍ അതില്‍ ഭിന്നശേഷിക്കാരുടെ ശാരീരിക അവസ്ഥയ്ക്കനുസരിച്ച് രൂപമാറ്റം വരുത്താന്‍ നിയമം അനുവദിക്കുന്നുമില്ല. രൂപമാറ്റം വരുത്തി എന്നപേരില്‍ പലരും പിഴ അടയ്‌ക്കേണ്ടിയും വന്നു- സുഗതന്‍ പറഞ്ഞു.

വളരെ വൈകല്യം ഉള്ളവര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനേ തടസ്സമുള്ളൂ. സുരക്ഷ മുന്‍നിര്‍ത്തിയാണിത്. ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കാന്‍ പ്രത്യേക ലൈസന്‍സോ പെര്‍മിഷനോ ഇവര്‍ക്ക് ആവശ്യമില്ല. ലൈസന്‍സ് ഉള്ളവര്‍ക്ക് വാഹനത്തില്‍ രൂപമാറ്റം വരുത്തുന്നതിനും തടസ്സമില്ല. ഇതിനായി അപ്രൂവ്ഡ് കിറ്റുകളും ലഭ്യമാണ്. പക്ഷേ, പലരും ലേണേഴ്‌സ് പോലും പാസാകുന്നില്ല. ഭിന്നശേഷിക്കാര്‍ക്ക് ഏത് സമയത്തും ഞങ്ങളെ സമീപിക്കാമെന്ന് തൃശ്ശൂര്‍ ആര്‍ടിഒ എം.കെ. ജയേഷ്‌ കുമാര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button