കേരള മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
എടപ്പാൾ: കേരള മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ കമ്മിറ്റി യോഗം പുത്തനത്താണിയിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. കെ.കെ രാജീവൻ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന കോർഡിനേഷൻ ചെയർമാൻ സജീവൻ നടത്തറ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ടായി അഡ്വ കബീർ കാരിയാട്ടിനെയും ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയായി അജിൻ ഷാ മുഹമ്മദിനേയും ജില്ലാ കമ്മിറ്റി ട്രഷററായി മണികണ്ഠനേയും തിരഞ്ഞെടുത്തു.
തെരുവു നായ്ക്കളുടെ ആക്രമണത്തിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കണമെന്നും തെരുവ് നായ്ക്കളുടെ ആക്രമണം നേരിടേണ്ടി വരുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. കേരള മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റായി കുത്തുബ്ദ്ധീനെയും ജില്ലാ സെക്രട്ടറിയായി ഉമർ മുക്താറിനെയും, ജില്ലാ രക്ഷാധികാരിയായി അഡ്വ കെ.എ സമദിനെയും സംസ്ഥാന കമ്മിറ്റി അംഗമായി കെ.പി മുഹമ്മദ് ഷെരീഫിനെയും ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി റസാഖ് ഹാജി, സുന്ദരൻ തൈക്കാട്, അബ്ദുൽ റഷീദ് കെ.പി, രവി കോക്കാട്ടിൽ, സുരേഷ് കുമാർ എ.വി എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തിൽ ഉമ്മർ മുക്താർ സ്വാഗതവും അജിൻ ഷാ മുഹമ്മദ് നന്ദിയും പറഞ്ഞു.