സ്ത്രീകളെ ഭയപ്പെടുത്തി പ്രതിഷേധങ്ങളിൽ അണിനിരത്തുന്നത് സിപിഎം അവസാനിപ്പിച്ച് മാന്യത കാണിക്കണം : ബിജെപി
ചങ്ങരംകുളം : അയൽകൂട്ടം, സിഡിഎസിന്റെ നേതൃത്വത്തിൽ മണിപ്പൂരിലെ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധങ്ങൾക്ക് സാധാരണക്കാരായ വീട്ടമ്മമാരെ അണിനിരത്തിക്കൊണ്ടുളള പ്രതിഷേധങ്ങൾക്ക് രാഷ്ട്രീയത്തിൽ താൽപര്യമില്ലാത്ത സ്ത്രീകളെ ഭയപ്പെടുത്തി കൊണ്ടുപോകുന്നത് അവസാനിപ്പിച്ച് സിപിഎം മാന്യത കാണിക്കണമെന്ന് ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഎം ഭരിക്കുന്ന കേരളത്തിൽ 24 മണിക്കൂറിനുള്ളിൽ രണ്ടു വയസു മുതൽ വയോവൃദ്ധരായിട്ടുള്ള സ്ത്രീകളെയും ആൺകുട്ടികളെയും ബലാത്സംഗം ചെയ്യുന്നത് നിത്യ സംഭവമായി തീർന്നിരിക്കുകയാണ്. മുലപ്പാലിന്റെ മണം മാറാത്ത വെറും അഞ്ചു വയസ് മാത്രം പ്രായമുള്ള ഒരു കൊച്ചു കുഞ്ഞിനെ ലൈംഗികാ അതിക്രമങ്ങൾക്ക് വിധേയയാക്കി കല്ലെടുത്ത് കുത്തി ചതച്ച് കൊന്നിട്ട് ഒരക്ഷരം മിണ്ടിയിട്ടില്ല. സ്ത്രീകളെ മുൻനിർത്തി ജാഥ നടത്തിയിട്ടുമില്ല. സെലക്ടീവ് വിഷയങ്ങൾക്ക് മാത്രം പ്രതികരിക്കുന്ന കമ്മ്യൂണിസ്റ്റുകാരന്റെ വാക്കും കേട്ട് തൊഴിലുറപ്പ്, കുടുംബശ്രീ, അയൽക്കൂട്ടം അംഗങ്ങളായിട്ടുള്ള പ്രത്യേകിച്ച് രാഷ്ട്രീയമില്ലാത്ത സഹോദരിമാർ തെരുവിലിറങ്ങുകയാണെങ്കിൽ കുടുംബശ്രീയും തൊഴിലുറപ്പും എകെജി സെൻ്ററിൽ നിന്നും ശമ്പളം തന്ന് വളർത്തിയതല്ലായെന്നും, കേന്ദ്രസർക്കാരിൻ്റെ ശ്രദ്ധയെപ്പെടുത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും, ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡൻ്റ് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷനായി. ജനാർദ്ദനൻ പട്ടേരി, അനീഷ്, വിനയൻ സുധാകരൻ നന്നംമുക്ക് എന്നിവർ സംസാരിച്ചു.