HEALTH

സ്ട്രോക്ക് ആണോ ? എങ്ങനെ തിരിച്ചറിയാം ? – what is stroke symptoms causes treatments.

സിനിമ മേഖലയെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ച വാർത്തയായിരുന്നു സംവിധായകൻ ഷാഫിയുടെ മരണം. സ്ട്രോക്ക് എന്ന അസുഖം ബാധിച്ചിട്ടാണ് അദ്ദേഹം അവസാനം മരണപ്പെട്ടത്.സ്ട്രോക്ക് എന്ന അസുഖം എങ്ങനെ നേരത്തെ തിരിച്ചറിയാം. എന്താണ് സ്ട്രോക്ക് എന്നതിനെ കുറിച്ചെല്ലാം അറിഞ്ഞിരിക്കുന്നത് വളരെ പ്രധാനമാണ്. ഇന്നത്തെ കാലത്ത് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം എന്ന വാക്ക് കേള്‍ക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ പക്ഷാഘാതം എന്താണെന്ന് കൃത്യമായി അറിയാത്തവരും അറിയുന്നവരില്‍ തന്നെ രോഗത്തെ വളരെ ലാഘവത്തോടെ സമീപിക്കുന്നവരും നമുക്കിടയില്‍ നിരവധിയാണ്.

ലോകത്താകമാനം സംഭവിക്കുന്ന മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് സ്‌ട്രോക്കിന്. നാല് പേരില്‍ ഒരാള്‍ക്ക് പ്രായഭേദമന്യേ ഒരിക്കലെങ്കിലും വരാന്‍ സാധ്യതയുള്ള രോഗാവസ്ഥയാണ് സ്‌ട്രോക്ക്
എന്താണ് സ്‌ട്രോക്ക്

ലോക മെമ്ബാടും ദശ ലക്ഷക്കണക്കിന് ആളുകളാണ് സ്ട്രോക്ക് മൂലം മരണപ്പെടുന്നത്. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം മൂലവും പല കാരണങ്ങളാല്‍ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ഉണ്ടാകാം. മസ്തിഷ്‌കാഘാതം സംഭവിക്കുമ്ബോള്‍ മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാകാതെ വരുകയും തുടര്‍ന്ന് അവ നശിച്ചുപോകാന്‍ തുടങ്ങുകയും ചെയ്യുന്നു. അതുമൂലം ഏതു ഭാഗത്തെ കോശങ്ങള്‍ ആണോ നശിക്കുന്നത് ആ ഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെ വരുകയും ഇതിലൂടെ ഓര്‍മ്മ, കാഴ്ച, കേള്‍വി, പേശീനിയന്ത്രണം തുടങ്ങിയ കഴിവുകള്‍ക്ക് തടസ്സം നേരിടുകയും ചെയ്യുന്നു. ഒരു രോഗിയെ സ്‌ട്രോക്ക് എങ്ങനെ ബാധിക്കുന്നു എന്നത് തലച്ചോറില്‍ എത്രമാത്രം ക്ഷതം സംഭവിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. തീവ്രമായ സ്‌ട്രോക്ക് ബാധിച്ചവരില്‍ ശരീരമാകമനം തളര്‍ന്നു പോകുകയും സംസാരശേഷിയും പ്രതികരണശേഷിയും നഷ്ടപ്പെട്ടു.
സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍

മസ്തിഷ്‌കത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലം മസ്തിഷ്‌ക കോശങ്ങള്‍ക്ക് ക്ഷതം സംഭവിച്ച ഭാഗങ്ങള്‍ നിയന്ത്രിക്കുന്ന ശരീരഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിടുന്നു. അതിനാല്‍ സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കുക എന്നതാണ് പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍.

ബാലൻസ് നഷ്ടപ്പെടുക/ നില്‍ക്കുമ്ബോള്‍ വീഴുന്ന പോലെ തോന്നുക
പെട്ടെന്ന് കാഴ്ച്ച ശക്തിക്കുണ്ടാക്കുന്ന തകരാർ
ചിരിക്കുന്ന സമയം വായ ഒരു വശത്തേക്ക് കൊടി പോകുന്ന അവസ്ഥ
കൈകള്‍ നേരെ നീട്ടി 10 സെക്കന്റ് പോലും പിടിച്ച നിർത്താൻ സാധിക്കാതിരിക്കുക
സംസാരത്തില്‍ വ്യക്തതയില്ലാത്ത അവസ്ഥ
മൂന്ന് മണിക്കൂർ വേണ്ട ചികിത്സ സാധ്യമാക്കിയാല്‍ സ്‌ട്രോക്കിനെ റിവേഴ്‌സ് ചെയ്യാൻ പറ്റും. മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും കാണപ്പെടുകയാണെങ്കില്‍ ഉടന്‍തന്നെ വിദഗ്ധചികിത്സ ലഭ്യമാക്കേണ്ടതാണ്. എത്രയും വേഗത്തില്‍ ചികിത്സ ലഭ്യമാക്കുന്നതുവഴി തലച്ചോറിനുണ്ടാകുന്ന കൂടുതല്‍ ക്ഷതവും, സ്ഥിരമായി ഉണ്ടായേക്കാവുന്ന ശാരീരിക വൈകല്യമോ, അല്ലെങ്കില്‍ മരണം തന്നെയോ പ്രതിരോധിക്കുവാന്‍ സാധിക്കുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button