EDAPPALLocal news
സ്കോളർഷിപ്പ്, പഠനമുറി പദ്ധതികളുടെ ധനസഹായവിതരണം നടത്തി

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള മെറിറ്റോറിയസ് സ്കോളർഷിപ്പ് വിതരണവും പഠനമുറി പദ്ധതിയുടെ ധനസഹായ വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഇ.കെ ദിലീഷ് അധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന ഓഫീസർ ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രകാശൻ കാലടി ആശംസയും ശശി നന്ദിയും പറഞ്ഞു.
