EDAPPALLocal news

സ്കൂൾ മുറ്റത്ത് പൂകൃഷിക്ക് തുടക്കം കുറിച്ച് സ്കൗട്ട് ആൻഡ് ഗൈഡ്സ്

എടപ്പാൾ: പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റാണ് സ്കൂൾ മുറ്റത്ത് ചെണ്ടുമല്ലി പൂകൃഷി ആരംഭിച്ചിരിക്കുന്നത്. എടപ്പാൾ കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി. ഓണാഘോഷത്തിന്റെ ഭാഗമായുള്ള പൂക്കള മത്സരത്തിലേക്ക് ആവശ്യമായ പൂക്കൾ സ്കൂളിൽ തന്നെ ഒരുക്കുക എന്നതും കുട്ടികളെ കാർഷിക മേഖലയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും അതുവഴി കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്നതുമാണ് ലക്ഷ്യമാക്കുന്നത്. തൈ നടീൽ ചടങ്ങിൽ എടപ്പാൾ കൃഷി ഓഫീസറും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button