EDAPPALLocal news

സ്കൂൾ കലോത്സവത്തിൽ താരമായ ഗോപികയ്ക്ക് തവനൂർ നിയോജക മണ്ഡലം കെഎസ്‌യു കമ്മിറ്റിയുടെ ഉപഹാരം

ഹയർസെക്കൻഡറി സ്കൂൾ ഗേൾസ് വിഭാഗത്തിൽ ക്ലാസിക്കൽ മ്യൂസിക്, മാപ്പിളപ്പാട്ട്, കഥകളി സംഗീതം, എന്നീ ഇനങ്ങളിൽ എ ഗ്രേഡ് നേടിയ സിവി ഗോപികക്ക് തവനൂർ നിയോജക മണ്ഡലം കെഎസ്‌യു കമ്മിറ്റിയുടെ ഉപഹാരം. മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സിദ്ദിഖ് പന്താവൂർ ഉപഹാരം കൈമാറി. കെഎസ്‌യു അസംബ്ലി പ്രസിഡന്റ് പ്രണവ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു .കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു, കാലിക്കറ്റ് സനറ്റ് അംഗം അഡ്വക്കേറ്റ് രഞ്ജിത്ത് തുറയാറ്റിൽ, ടിപി ശ്രീജിത്ത്, കാവിൽ ഗോവിന്ദൻകുട്ടി, തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button