താനൂർ

സ്കൂൾമുറ്റത്തെ ഓർമകളുമായി അവരൊത്തുചേർന്നു

താനൂർ രായിരിമംഗലം ഗവ. എൽ.പി.സ്കൂൾ ശതാബ്ദി ആഘോഷത്തിൽ 90 വയസ്സായ പൂർവവിദ്യാർഥി കുറുക്കനാരി പരമേശ്വരനെ വിജു നായരങ്ങാടിയും പ്രഥമാധ്യാപകൻ ടി. സജീവുംചേർന്ന് ആദരിക്കുന്നു

താനൂർ : വാർധക്യത്തിന്റെ നരച്ച കാഴ്ചകൾക്കിടയിലൂടെ അവർ പഴയ സ്കൂൾ മുറ്റത്തെ ഓർമകൾ അവ്യക്തമായി ചികഞ്ഞെടുത്തു. താനൂർ രായിരിമംഗലം ഗവ. എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷച്ചടങ്ങാണ് അവിസ്മരണീയ നിമിഷങ്ങൾക്ക് സാക്ഷ്യംവഹിച്ചത്. വറുതിയുടെ പെരുമഴക്കാലത്തും, തങ്ങളെ ചേർത്തുനിർത്തിയ സൗഹൃദത്തിന്റെ കണ്ണികൾക്ക് കാലമേറെ കഴിഞ്ഞിട്ടും തിളക്കമറ്റിരുന്നില്ലെന്ന് തിരിച്ചറിഞ്ഞ് ഒത്തുകൂടിയത് 75 വയസ്സിന് മുകളിലുള്ള 37 പൂർവവിദ്യാർഥികൾ.

പുതുതലമുറയിലെ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ആദരവോടെ അവരെ വരവേറ്റു. ഇടശ്ശേരി കലാപഠനശാലാ ഡയറക്ടർ വിജു നായരങ്ങാടി, വിരമിക്കുന്ന പ്രഥമാധ്യാപകൻ ടി. സജീവ്, പി.ടി.എ. പ്രസിഡൻറ് ഇക്ബാൽ താനൂരും അധ്യാപകരും, രക്ഷിതാക്കളുംചേർന്ന് പൂർവവിദ്യാർഥികളെ സ്വീകരിച്ച് ആദരിച്ചു. 90 വയസ്സായ കുറുക്കനാരി പരമേശ്വരൻ, 88 വയസ്സായ ആക്കിപ്പറമ്പത് ഗോപാല കൃഷ്ണമേനോൻ തുടങ്ങിയവരായിരുന്നു ഏറ്റവും മുതിർന്ന പൂർവവിദ്യാർഥികൾ. മക്കളോടും പേരക്കുട്ടികളോടുംകൂടി വാഹനത്തിൽ വന്ന ഇവർ ശാരീരിക പരിമിതികൾ മറന്ന് ഏറെനേരം വിദ്യാലത്തിൽ ചെലവഴിച്ച് ആദരം ഏറ്റുവാങ്ങി സന്തോഷത്തോടെയാണ് മടങ്ങിയത്. താനൂർ നഗരസഭാധ്യക്ഷന്റെ റഷീദ് മോര്യ, ജനപ്രതിനിധികൾ, രാഷ്ട്രീയ, സമൂഹികരംഗത്തെ പ്രഗല്‌ഭരും പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button