Machery

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി സുരക്ഷ ഉറപ്പാക്കണം ,അക്രമം സ്ഥാപനമേധാവികള്‍ അറിയിക്കണം; മഞ്ചേരി പോലീസ്

മഞ്ചേരി: സ്‌കൂളുകളില്‍ വിദ്യാര്‍ഥിസുരക്ഷ ഉറപ്പാക്കാന്‍മുന്‍കരുതലുകളെടുക്കണമെന്നും ആക്രമണങ്ങളിലേര്‍പ്പെട്ട കുട്ടികളെക്കുറിച്ച്‌ സ്ഥാപനമേധാവികള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മഞ്ചേരി പോലീസ് .സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിവിധ സംഘങ്ങളായി ചേരിതിരിഞ്ഞും സമൂഹമാധ്യമങ്ങളുപയോഗിച്ചും അക്രമ ആഹ്വാനങ്ങളും പദ്ധതികളും നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നോട്ടീസില്‍ പറയുന്നു. സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ ആരൊക്കെയെന്ന് കണ്ടെത്തി പേരുവിവരം നല്‍കി നിയമനടപടി ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അക്രമങ്ങളിലേര്‍പ്പെടുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ തൊട്ടടുത്തദിവസംതന്നെ വിളിച്ചുവരുത്തി കുട്ടികളുടെ അക്രമവാസന അറിയിക്കണം. തുടര്‍ച്ചയായി അക്രമങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം രജിസ്റ്റര്‍ സൂക്ഷിക്കണം. സ്‌കൂളിലും പരിസരങ്ങളിലും പി.ടി.എ. കമ്മിറ്റികളുടെയും മറ്റും സഹായത്തോടെ സി.സി.ടി.വി. സ്ഥാപിക്കുന്നത് ഉചിതമാണെന്നും പോലീസ് നിര്‍ദേശിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Back to top button