Local newsPERUMPADAPP
സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം: ദമ്പതികൾക്ക് പരിക്ക്
മലപ്പുറം പെരുമ്പടപ്പ് അയിരൂർ കോതമുക്കിൽ ഇന്നലെ രാത്രി 10.30 ഓടെയാണ് കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്ക് പറ്റിയ സ്കൂട്ടർ യാത്രികരും പുറങ്ങ് സ്വദേശികളുമായ ചെറിയപറമ്പിൽ സാജുദ്ധീൻ (32), ഭാര്യ ഷെഫ്ന (23) എന്നിവരെ അകലാട് മൂന്നൈനി വി.കെയർ, പരസ്പരം ജി.സി.സി, എന്നീ ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി രണ്ട് പേരെയും തൃശ്ശൂർ ആത്രേയ ആശുപത്രിയിലും പ്രവേശിപ്പിച്ചു.