ആലംകോട് പഞ്ചായത്തിലെ തെരുവ് നായ പ്രശ്നത്തിന് പരിഹാരം കാണണം:എസ് ഡി പി ഐ


ചങ്ങരംകുളം:ടൗണിലും, പരിസരങ്ങളിലും വർധിച്ചു വരുന്ന തെരുവ് നായശല്യത്തിനു പരിഹാരം കാണണമെന്ന് എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് കമ്മിറ്റി യോഗം അധികാരികളോട് ആവശ്യപ്പെട്ടു.തെരുവ് നായ്ക്കൾ തെരുവുകൾ മാത്രമല്ല, വീടുകളും കയ്യേറികൊണ്ടിരിക്കുകയാണ്.നിയമത്തിന്റെ പരിമിതികൾ പറഞ്ഞുകൊണ്ട് തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ തയ്യാറായിട്ടില്ലെങ്കിൽ ഭീകരമായ പ്രത്യാഘാതമാണ് സംഭവിക്കുക.പിഞ്ചു കുട്ടികൾ മുതൽ വായോധികർ വരെ തെരുവ് നായയുടെ ആക്രമണഭീഷണിയിലാണ്.
ഏതാനും വർഷം മുൻപാണ് തെങ്ങിൽ മദ്രസയിൽ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളെ തെരുവ് നായ്ക്കൾ മാരകമായി ആക്രമിച്ചു
പരിക്കേൽപ്പിച്ചത്.പന്താവൂർ പാലം പരിസരത്ത് വെച്ച് വായോധിക തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതും ഏതാനും വർഷം മുൻപാണ്.ഉടൻ തന്നെ പ്രാദേശിക, സംസ്ഥാന ഭരണകൂടങ്ങൾ പരിഹാരം കാണേണ്ടതാണ്. യോഗം ആവശ്യപ്പെട്ടു.എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റഷീദ് പെരുമുക് അധ്യക്ഷത വഹിച്ചു.സെക്രട്ടറി വി പി അബ്ദുൽ ഖാദർ, അഷ്റഫ് ആലംകോട്, ഹസൻ ചിയാനൂർ, കരീം ആലംകോട്, അഷ്റഫ് പാവിട്ടപ്പുറം,എം വി അലി,സുഹറ സൈനുദ്ധീൻ,ഇ വി മജീദ്, ജലാൽ എന്നിവർ പങ്കെടുത്തു.
