kaladiLocal news

സോപാനം സ്കൂളിന്റെ പുത്തൻ കാൽവെപ്പ്: സോപാന സംഗീതത്തിൽ 24 വിദ്യാർത്ഥികളുടെ അരങ്ങേറ്റം നിറവേറി

എടപ്പാൾ : ക്ഷേത്ര വാദ്യ കലകളുടെ മഹത്വം ഉയർത്തിപ്പിടിച്ച് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം, പുതിയൊരു ചരിത്രം കുറിച്ചു. കഴിഞ്ഞ 10 മാസമായി സന്തോഷ് ആലംകോട് കലാമണ്ഡലം, അമൃത,ജയൻ വെള്ളാളൂർ എന്നിവരുടെ നേതൃത്വത്തിൽ തീവ്രപരിശീലനത്തിന് ശേഷം, സ്കൂളിലെ 24 വിദ്യാർത്ഥികൾ കഠിന പരിശ്രമത്തിന്റെ ഫലമായി അരങ്ങേറ്റം കുറിച്ചു.

“അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്” എന്ന ലക്ഷ്യം മുന്നോട്ടുവച്ച സോപാന സംഗീതം, സ്ത്രീമുന്നേറ്റത്തിനായുള്ള പുതിയ ഒരു വേദിയാണ് സൃഷ്ടിച്ചത്. പ്രായമായവരെ ഉൾപ്പെടുത്തിയുള്ള ഈ സംരംഭം കലാപ്രേമികളുടെ വലിയ ശ്രദ്ധനേടി.

വിദ്യാർത്ഥികളായ നിർമ്മല, വത്സല,വസുന്ധര,ജയന്തി, ഹിമ കൃഷ്ണൻ, ബീന,കാഞ്ചന, ജയശ്രീ, അമൃത, ശിവന്യ, ദേവന പ്രിയ, കാർത്യായനി, ലത മുരളി, മിനിമോൾ, ദീപ, രമണി, ദേവികൃഷ്ണ, അജിത, നാരായണൻ, ഹരിദാസ് താനൂർ, പ്രണവ്, ആദിദേവ്, ഹരികൃഷ്ണൻ, അശ്വിൻ കൃഷ്ണ തുടങ്ങി 24 പേരും തങ്ങളുടെ കഴിവ് ഭംഗിയായി പ്രകടിപ്പിച്ചു.

ഈ തുടക്കം ഇനി കൂടുതൽ സ്ത്രീകളെ കലാരംഗത്തേക്ക് കൊണ്ടുവരാനുള്ള പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സോപാനം സ്കൂളിന്റെ ഡയറക്ടർസന്തോഷ്‌ ആലംകോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button