CHANGARAMKULAM
സേവാഭാരതി നന്നംമുക്ക് പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ ഗൃഹ സമ്പർക്കത്തിന് തുടക്കമായി
ചങ്ങരംകുളം:”ലഹരിമുക്ത കേരളം ആരോഗ്യയുക്ത കേരളം എന്ന സന്ദേശവുമായി ദേശീയ സേവാഭാരതി നന്നംമുക്ക് പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗൃഹ സമ്പർക്കത്തിന്റെ ഉദ്ഘാടനം മുൻ സുബേദാർ മേജർ മനോജ്ന്
ലഘുലേഖ നൽകി സേവാഭാരതി മലപ്പുറം ജില്ലാ സെക്രട്ടറി കെവി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ദശം സമർപ്പയാമി’ നിധി ശേഖരണത്തിലേക്ക് ആദ്യ സംഭാവന ഓൺലൈനായി മനോജ് നൽകി.ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ഷിജ വിജയൻ, സെക്രട്ടറി മണികണ്ഠൻ എൻവി,ട്രഷറർ പ്രമോദ് കെയു,വൈസ് പ്രസിഡന്റ് സന്തോഷ് പി സമിതി അംഗം വിനയകുമാർ വാഴുള്ളി എന്നിവർ സംബന്ധിച്ചു