CHANGARAMKULAM
സെറീനയുടെ അർപ്പണബോധത്തിന് ആദരവുമായി സ്കൂൾ പിടിഎ കമ്മിറ്റി
![](https://edappalnews.com/wp-content/uploads/2022/12/Screenshot_2022-12-18-10-28-50-168_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2022/12/IMG-20221203-WA0029-1-1024x1024.jpg)
ചങ്ങരംകുളം:അപകടത്തിൽപെട്ട് റോഡിൽ കിടന്ന യുവാവിനെ ഒറ്റക്ക് ആശുപത്രിയിലെത്തിച്ച് സമൂഹത്തിന് തന്നെ മാതൃകയായായ നന്നംമുക്ക് പൂച്ചപടി സ്വദേശിനിയായ സെറീനയുടെ അർപ്പണബോധത്തിന് ആദരവുമായി സ്കൂൾ പിടിഎ കമ്മിറ്റി നന്നംമുക്ക് മാർത്തോമ സിറിയിൻ യുപി സ്കൂൾ പിടിഎ കമ്മിറ്റി അംഗം കൂടിയായ സറീനയാണ് മാതൃക പ്രവൃത്തിയിലൂടെ സമൂഹത്തിന് തന്നെ മാതൃകയായത്.രണ്ട് ആഴ്ച മുമ്പ് ബൈക്ക് അപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ റോഡിൽ കിടന്ന കക്കിടിപ്പുറം സ്വദേശിയായ അജിനാൻ എന്ന 18 കാരനെയാണ് സറീന ആശുപത്രിയിൽ എത്തിച്ചത്.നിർഭാഗ്യവശാൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ലെങ്കിലും സറീനയുടെ അർപ്പണബോധം ഏറെ ചർച്ചയായിരുന്നു.സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ പിടിഎ പ്രസിഡണ്ട് കാട്ടിൽ അഷറഫ്,പ്രധാനാധ്യപിക ഫിലോമിന,സുരേന്ദ്രൻ,ബഷീർ,വാർഡ് മെമ്പർ റസീന റസാക്ക്,സൽമ തുടങ്ങിയവർ പങ്കെടുത്തു
![](http://edappalnews.com/wp-content/uploads/2025/01/logo.png)