താനൂർ
സെന്റീമീറ്റര്‍ വ്യത്യാസത്തില്‍ ജീവൻ മുറുകെപ്പിടിച്ച് യുവാക്കള്‍; താനൂരില്‍ ഓടുന്ന ബൈക്കിന് മുകളിലേക്ക് മരം പൊട്ടി വീണു
മലപ്പുറം: താനൂരില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം പൊട്ടി വീണ് അപകടമുണ്ടായി. ചീരാൻകടപ്പുറം പമ്ബ് ഹൗസിന്റെ സമീപമാണ് അപകടം ഉണ്ടായത്.സംഭവത്തില്‍ യുവാവ് പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഭയപ്പെടുത്തുന്ന അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. റോട്ടിലൂടെ റോയല്‍ എൻഫീല്‍ഡ് ബുള്ളറ്റില്‍ സഞ്ചരിക്കുകയായിരുന്ന 2 യുവാക്കളുടെ ശരീരത്തിന് മുകളിലേക്കാണ് മരം പൊട്ടി വീണത്. എന്നാല്‍ അത്ഭുതകരമായി ഇരുവരും രക്ഷപ്പെടുകയായിരുന്നു.