EDAPPAL

സെക്രട്ടറിയേറ്റ് ധർണയ്ക്ക് അനുഭാവം; എടപ്പാളിൽ ധർണ സംഘടിപ്പിച്ചു

എടപ്പാൾ : സെക്രട്ടറിയേറ്റ് ധർണയ്ക്ക് അനുഭാവം രേഖപ്പെടുത്തി എടപ്പാൾ–പൊന്നാനി യൂണിറ്റുകളുടെ നേതൃത്വത്തിൽ എടപ്പാൾ വർക്ക്‌ഷോപ്പിന് മുന്നിൽ ധർണ സംഘടിപ്പിച്ചു.
പൊന്നാനി യൂണിറ്റ് സെക്രട്ടറി കെ.ടി. ഗോപാലൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് പി.ടി.എം.എ. മജീദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ പി.എ. മുഹമ്മദാലി (പൊന്നാനി), പി.പി. കുഞ്ഞൻ എന്നിവർ അഭിവാദ്യം ചെയ്തു.
എടപ്പാൾ സെക്രട്ടറി പി. സുരേന്ദ്രൻ സ്വാഗതവും പി. ശശീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. എടപ്പാൾ യൂണിറ്റ് പ്രസിഡന്റ് കെ.പി. ഉണ്ണീരി, എ. പത്മനാഭൻ, പി.എൻ.ഒ. ഗാധരൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button