സുരക്ഷ ഉറപ്പാക്കാതെ ദേശീയപാത നിർമാണം; പ്രതിഷേധം ശക്തമാകുന്നു…
May 18, 2023
സുരക്ഷ ഉറപ്പാക്കാതെയും മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാതെയും ഉള്ള വെളിയങ്കോട് പാലപ്പെട്ടി മേഖലകളിലെ ദേശീയപാത നിർമ്മാണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പുതുപൊന്നാനിയിൽ പാലപ്പെട്ടി -കാപ്പിരിക്കാട് വരെയുള്ള ദേശീയപാത നിർമ്മാണമാണ് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിലുള്ള ദേശീയപാതയിലൂടെ പോകുന്ന റോഡിന്റെ വശങ്ങൾ കാനകൾക്കും കലുങ്കിനും വേണ്ടി നിർമ്മാണം നടത്തുമ്പോൾ മുന്നറിയിപ്പ് ബോർഡുകളും റിഫ്ലക്ടറുകളും സ്ഥാപിക്കാതെയാണ് ദിവസങ്ങളോളം റോഡ് മണ്ണുമാന്തി ഉപയോഗിച്ച് പൊളിച്ചിടുന്നത്. അത്തരത്തിൽ പൊളിച്ചിടുന്ന റോഡിൽ കാൽനട യാത്രക്കാരും വാഹനങ്ങളും വീഴുന്നത് പതിവാണ്. കഴിഞ്ഞദിവസം താവളക്കുളത്ത് ജീപ്പ് കാനയിൽ വീണിരുന്നു. യാത്രക്കാർ രക്ഷപ്പെട്ടു. അയ്യോട്ടിച്ചിറ, പുതിയിരുത്തി,പാലപ്പെട്ടി സ്കൂൾപടി, കിണർ,വെളിയങ്കോട് അങ്ങാടി എന്നിവിടങ്ങളിലാണ് സുരക്ഷ ഒരു റോഡിന്റെ വശങ്ങൾ പൊളിച്ചിട്ടിരിക്കുന്നത്.സുരക്ഷ ഒരുക്കി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം