EDAPPAL

സുഭാഷ് നായർ ജെ.സി.ഐ തവനൂർ പ്രസിഡണ്ട്

എടപ്പാൾ: ജൂനിയർ ചേമ്പർ ഓഫ് ഇൻറർനാഷണലിന്റെ ലോക്കൽ ഓർഗനൈസേഷൻ പ്രസിഡന്റായി മോട്ടിവേഷൻ സ്പീക്കറും പേഴ്സണാലിറ്റി ഡെവലപ്മെൻറ് ട്രെയിനറുമായ സുഭാഷ് നായർ സ്ഥാനമേറ്റു. മുൻ പ്രസിഡണ്ട് ആറുകണ്ടത്തിൽ അമീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജെ.സി.ഐ മേഖല 21 ന്റെ മേധാവിയായ പ്രജിത്ത് വിശ്വനാഥൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രശസ്ത സിനിമാ നടനും സാമൂഹിക പ്രവർത്തകനുമായ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു.

ശ്രീജിത്ത് ചിറക്കൽ, ഡോ. അബ്ദുൽ ഹക്കീം, ഷിബു.എസ്, നൗഫൽ നരിപ്പറമ്പ് എന്നിവർ ആശംസകൾ പറഞ്ഞു. സുനില രഞ്ജിത്ത് നന്ദി പറഞ്ഞ ചടങ്ങിൽ തിരഞ്ഞെടുത്ത കലാ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളെ ആദരിച്ചു. പൊതുപ്രവർത്തന രംഗങ്ങളിലെ നിരവധി പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. പുതിയ പദ്ധതികളുടെ പ്രഖ്യാപനവും നിർവഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button