Local newsMALAPPURAM
സുബ്രതോ കപ്പ് ഫൈനൽ ഇന്ന്
![](https://edappalnews.com/wp-content/uploads/2023/07/football-157930_1280.png)
![](https://edappalnews.com/wp-content/uploads/2023/07/download-8-14-1024x1024.jpg)
മലപ്പുറം ∙ സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ ജില്ലാതല വിജയികളെ ഇന്നറിയാം. ടൂർണമെന്റിലെ സബ് ജൂനിയർ ആൺ, ജൂനിയർ ആൺ,പെൺ വിഭാഗങ്ങളിലെ സെമി, ഫൈനൽ മത്സരങ്ങൾ ഇന്നു നടക്കും. മഞ്ചേരി എൻഎസ്എസ് കോളജ് മൈതാനമാണു വേദി. രാവിലെ 8.30 മുതൽ സെമി ഫൈനൽ മത്സരങ്ങൾക്കു തുടക്കമാകും. ഫൈനൽ മത്സരങ്ങൾ ഉച്ചയ്ക്ക് ഒന്നു മുതൽ. മേഖലാതല മത്സരങ്ങൾ വിജയിച്ചെത്തിയ ടീമുകളാണ് സെമി, ഫൈനൽ പോരാട്ടങ്ങൾക്കൊരുങ്ങുന്നത്. വിജയികൾക്കു സുബ്രതോ കപ്പ് സംസ്ഥാന ടൂർണമെന്റിൽ ജില്ലയെ പ്രതിനിധീകരിക്കാം. ജില്ലാതല മത്സരത്തിൽനിന്നാണു ഡൽഹിയിൽ നടക്കുന്ന സുബ്രതോ കപ്പ് രാജ്യാന്തര സ്കൂൾ ഫുട്ബോൾ ടൂർണമെന്റിനുള്ള കേരള പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്
![](http://edappalnews.com/wp-content/uploads/2025/01/logo.png)