Local newsPONNANI

വെളിയംകോട് പി.എച്ച്.സി ഡോക്ടറെ പൂട്ടിയിട്ട സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ

പൊന്നാനി: കോവിഡ് വാക്സിനേഷൻ സംബന്ധിച്ച വാക്കുതർക്കം ഡോക്ടറെ പൂട്ടിയിട്ട സംഭവത്തിനെ തുടർന്ന് ഡോക്ടർമാരുടെ സംഘടന മലപ്പുറം ജില്ലയിൽ മുഴുവനായും സമരം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോവിഡ് വാകസിൻ ക്യാമ്പ് ഇന്ന് ഡോക്ടർമാർ ബഹിഷ്കരിച്ചിരുന്നു. തുടർന്നുള്ള പരാതിയിൽ പൊന്നാനി പോലീസ് വെളിയംകോട് സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
വെളിയംകോട് പഞ്ചായത്ത് PHC യിൽ ഉണ്ടായ സംഭവത്തിന്റെ പേരിൽ എടുത്ത കള്ള കേസ് പിൻവലിക്കണമെന്നും ആന്റിജൻ ടെസ്റ്റും വാക്സിനേഷനും അലങ്കോല മാക്കിയ വെളിയം കോട് PHC യിലെ ജൂനിയർ ഡോക്ടർ ക്കെതിരെ നടപടിയെടുക്കണമെന്നും CPI(M) വെളിയംകോട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു
30-07- 2021 ന് വെളിയംകോട് PHC ക്ക് അടുത്തുള്ള പകൽ വീട്ടിൽ ആന്റിജൻ ടെസ്റ്റും നെഗറ്റീവ് ആകുന്നവർക്ക് തൊട്ടടുത്തുള്ള സ്വകാര്യ സ്ക്കൂളിൽ വെച്ച് വാക്സിനേഷനും നൽകുന്നതാണെന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും അറിയിപ്പ് കൊടുത്തതനുസരിച്ച് പഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നും 180 ഓളം പേർ വിവിധ സമയങ്ങളിലായി ആന്റിജൻ Test നടത്താനും വാക്സിനേഷനുമായി എത്തി ചേർന്നിരുന്നു.വാക്സിനേഷൻ നടപടികൾ പുരോഗമിക്കെ ഉച്ചയോട് കൂടി
PHC യിലെ ജൂനിയർ ഡോക്ടർ വാക്സിനേഷൻ നടക്കുന്ന സ്വകാര്യ സ്ക്കൂളിൽ വന്ന് വാക്സിനേഷൻ നിർത്തി വെക്കുകയാണെന്നും ബാക്കിയുള്ളവർക്ക് നാളെയാണ് നൽകുന്നതെന്ന് ഏക പക്ഷീയമായി പ്രഖ്യാപിക്കുകയാണുണ്ടായത്.
ഈ സമയം ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയ 40 ഓളം പേർ വാക്സിനേഷൻ കേന്ദ്രത്തിൽ ഉണ്ടായിരുന്നു. ഞങ്ങളെല്ലാം രാവിലെ 9 മണിക്ക് ഇവിടെ എത്തി ചേർന്നവരാണെന്നും ഇന്ന് തന്നെ വാക്സിനേഷൻ ലഭിക്കുമെന്നറിയിപ്പ് ലഭിച്ച് വന്ന ഞങ്ങൾക്ക് വാക്സിനേഷൻ നൽകണമെന്നും ഡോക്ടറോട് പറഞ്ഞു. എന്നാൽ ഡോക്ടർ ജനങ്ങളോട് തട്ടിക്കയറുന്ന രീതിയിൽ സംസാരിക്കുകയും വാക്സിനേഷൻ നൽകാൻ സൗകര്യമില്ലെന്ന് പറഞ്ഞ് PHC യിലേക്ക് തിരിച്ച് പോകുകയും ചെയ്തു.
ഈ സമയം വാക്സിനേഷൻ സെന്ററിലുണ്ടായിരുന്ന പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനടക്കമുളളവർ സോക്ടറോട് ജനങ്ങളുടെ പ്രയാസങ്ങൾ പറഞ്ഞെങ്കിലും അതൊന്നും ചെവി കൊള്ളാതെ ജനങ്ങളേയും ജനപ്രതിനിധികളേയും ധിക്കരിക്കുന്ന നിലപാടാണ് ഡോക്ടർ സ്വീകരിച്ചത്.
PHC മെഡിക്കലോഫീസറും ഹെൽത്ത് ഇൻസ്പെക്ടറും ഈ ദിവസം ലീവായിരുന്നു.
എന്നാൽ ഈ വിവരമൊന്നും കൃത്യമായി റിപ്പോർട്ട് ചെയ്തിട്ടുമില്ല. പഞ്ചായത്തും മെഡിക്കലോഫീസറും ബന്ധപ്പെട്ടവരുമെല്ലാം മുൻകൂട്ടി ആലോചിച്ചാണ് 30-ാം തിയ്യതി ടെസ്റ്റിനും വാക്സിനേഷനും തീരുമാതിച്ചത്. ഇത്തരത്തിലെടുത്ത തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ജന പ്രതിനിധികൾ വിവരം കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ എത്തി ചേർന്നത്.

     വാക്സിനേഷൻ ഏകപക്ഷീയമായി നിർത്തി വെച്ചത് ഡോക്ടറുടെ തെറ്റായ നടപടിയാണ്.  ഈ നടപടിയെ വാക്സിനേഷന് എത്തിയവരും  ജനപ്രതിനിധികളും ചോദ്യം ചെയ്യുകയും ജനാധിപത്യമായി പ്രതികരിക്കുകയും ചെയ്യുകയെന്നത് സ്വാഭാവികമാണ്. സംഭവ സ്ഥലത്ത് എത്തിചേർന്ന പോലീസിനും ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുളളതാണ്. എന്നാൽ പിന്നീട് ഈ സംഭവത്തിന്റെ പേരിൽ ജൂനിയർ ഡോക്ടർ തെറ്റായ കാര്യങ്ങൾ പറയുകയും അവിടെയുണ്ടായവർക്കെതിരെ കള്ള കേസ് കൊടുക്കുകയും ചെയ്തിരിക്കുകയാണ്.

മാത്രമല്ല ഇന്ന് പൊന്നാനി താലുക്കിൽ പണിമുടക്കും പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് ത്യാഗ പൂർണ്ണമായ പ്രവർത്തനമാണ് കേരളത്തിലെ ആരോഗ്യ പ്രവർത്തകർ നടത്തുന്നത്. അത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരെ തികഞ്ഞ ആദരവോടെയാണ് ജനങ്ങൾ കാണുന്നത്. എന്നാൽ അതിനെല്ലാം കളങ്കം ചാർത്തുന്ന തരത്തിൽ ഈഗോയും ധാർഷ്ട്യവും വെച്ച് പുലർത്തുന്നവരുടെ സമീപനം അംഗീകരിക്കാവുന്നതല്ല. സംഘടനയുടെ പിൻബലം വെച്ച് എന്തുമാവാമെന്ന ധിക്കാരം നന്നല്ല. പണിമുടക്കിന് നേതൃത്വം നൽകുന്ന ഡോക്ടർമാരുടെ സംഘടന വസ്തുതകളെ മനസ്സിലാക്കതെ അനാവശ്യമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. ഇന്നലത്തെ സംഭവത്തിൽ ജനങ്ങളുടെ ഭാഗത്ത് നിന്നോ പ്രതികരിച്ച ചെറുപ്പക്കാരോ തെറ്റായ ഒരു സംഗതിയും ചെയ്തിട്ടില്ലന്നിരിക്കെ അവർക്കെതിരെ സമ്മർദ്ദം ചെലുത്തിയെടുത്ത കള്ള കേസ് പിൻവലിക്കണമെന്നും ഇതിനെല്ലാം ഇടയാക്കിയ ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കുകയും വേണമെന്ന് ആവശ്യപെടുകയും ചെയ്യുന്നതായി വെളിയംകോട് ലോക്കൽ കമ്മറ്റി സെക്രട്ടറി ആറ്റുണ്ണി തങ്ങൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button