സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എടപ്പാൾ റെയിഞ്ച് മദ്രസ കലോത്സവ് സമാപിച്ചു; ഉമറുൽ ഫാറൂഖ് മദ്രസ ജേതാക്കൾ
എടപ്പാൾ: കോലളമ്പ് അൽ മദ്രസത്തുൽ ഇസ്ലാമിയയിൽ വച്ച് നടന്ന സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എടപ്പാൾ റെയിഞ്ച് മദ്രസ കലോത്സവ് സമാപിച്ചു. റെയ്ഞ്ചിലെ വ്യത്യസ്ത മദ്രസകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 300 ഓളം വിദ്യാർത്ഥികൾ അൻപതിൽപരം ഇനങ്ങളിലായി കലോത്സവിൽ സാന്നിധ്യം അറിയിച്ചു. ഉമറുൽ ഫാറൂഖ് മദ്രസ കോലത്ത്, മനാറുൽ ഹുദാ മദ്രസ മാണൂർ, മൻശഅ് മദ്രസ കാലടി എന്നീ മദ്രസകൾ യഥാക്രമം 1,2,3 സ്ഥാനങ്ങൾ നേടി. മനാറുൽ ഹുദാ മദ്രസയിലെ എം.ഫഹീം സർഗ്ഗ പ്രതിഭയും മൻശഅ് മദ്രസയിലെ അബ്ദുൽഹഫീള് കലാപ്രതിഭയും ആയി തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത വർഷത്തെ മദ്രസ കലോത്സവം നടക്കുന്ന കോലത്ത് മദ്രസ ഭാരവാഹികൾക്ക് സ്വാഗതസംഘം പതാക കൈമാറി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ സോൺ സെക്രട്ടറി അബ്ദുൽജലീൽ അഹ്സനി കാളച്ചാൽ ഉദ്ഘാടനം ചെയ്തു. ഹബീബ് അഹ്സനി കാലടി അധ്യക്ഷത വഹിച്ചു. സൈഫുള്ള അദനി, മുഹമ്മദ് റഫീഖ് ഇർഫാനി, ഫാറൂഖ് സഖാഫി, നൗഫൽ നിസാമി അസഖാഫി, പി.വി മുഹമ്മദലി, കെ ബാവ സംസാരിച്ചു. അബ്ദുറഹീം സഖാഫി സ്വാഗതവും റാഷിദ് കാമിൽ സഖാഫി നന്ദിയും പറഞ്ഞു.