Categories: World

സുനിത വില്യംസും സംഘവും നാളെ ഭൂമിയിലെത്തും; ലൈവ് സംപ്രേക്ഷണവുമായി നാസ

ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ യാത്രികരെ നാളെ വൈകുന്നേരം ഭൂമിയിലെത്തിക്കുമെന്ന് നാസ.

നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുഷ് വില്‍മോറും ഒമ്ബത് മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഫ്ലോറിഡ തീരത്ത് യുഎസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57 ഓടെ (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.30) സുനിതയെയും സംഘത്തെയും വഹിക്കുന്ന പേടകം പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാസ പ്രസ്താവനയില്‍ അറിയിച്ചു.

ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് ക്രൂ-10 സംഘം ഡോക്കിങ് പൂര്‍ത്തിയാക്കി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്. ആനി മക്‌ലിൻ, നിക്കോളാസ്‌ അയേഴ്‌സ്‌ , തക്കുയ ഒനിഷി , കിറില്‍ പെസ്കോവ് എന്നിവരാണ്‌ ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. സുനിത വില്യംസ് , ബുച്ച്‌ വില്‍മോർ , നിക്ക് ഹേഗ്,അലക്സാണ്ടർ ഗോർബുനേവ് എന്നിവർ ക്രൂ-9 പേടകത്തിലേറി ഭൂമിയിലേക്ക് മടങ്ങും.

നിലവില്‍ ഹാന്‍ഡ് ഓവര്‍ ഡ്യൂട്ടികള്‍ പുരോഗമിക്കുകയാണെന്നും, ഇത് പൂർത്തിയായാല്‍ ഭൂമിയിലേക്കുള്ള ഇവരുടെ യാത്ര ആരംഭിക്കുമെന്നും നാസ വ്യക്തമാക്കി. ബഹിരാകാശത്ത് നിന്നും സുനിതയും സംഘവും ഭൂമിയിലേക്ക് എത്തുന്നതിന്‍റെ ലൈവ് സംപ്രേഷണം ചെയ്യുമെന്നും നാസ അറിയിച്ചു. അതേസമയം, സുനിത വില്യംസും ബുച്ച്‌ വില്‍മോറും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി പറയുന്ന വീഡിയോ എലോണ്‍ മസ്‌ക് പങ്കിട്ടു.

ഇന്ത്യൻ വംശജയായ സുനിത വില്യംസും ബുച്ച്‌ വില്‍മോറും 2024 ജൂണ്‍ അഞ്ചിനാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. പത്ത് ദിവസത്തിനായി നടത്തിയ ബഹിരാകാശ യാത്രയാണ് വിവിധ സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ഒൻപത് മാസം നീണ്ടത്.

Recent Posts

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു ‘

കൊല്ലം : വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഉളിയക്കോവിലിലാണ് സംഭവം. ഉളിയക്കോവിൽ സ്വദേശി ഫെബിൻ (24) ആണ് മരിച്ചത്. ആക്രമണത്തിൽ…

2 hours ago

കൂലിപ്പണിക്കായെത്തി, എല്ലുമുറിയെ പണിയെടുത്ത് തേഞ്ഞിപ്പലത്തെ മണ്ണ് പൊന്നാക്കി ഒഡീഷക്കാരൻ സുക്രു; മാതൃകയാണീ കൃഷി

മലപ്പുറം: മലയാള മണ്ണില്‍ കൃഷിയിറക്കാൻ മലയാളികള്‍ മടിക്കുമ്ബോള്‍ ഒരു ഒഡീഷക്കാരൻ തേഞ്ഞിപ്പലത്തെ മണ്ണില്‍ പൊന്നുവിളയിക്കുകയാണ്.കൂലിപ്പണിക്കായി വന്ന് കൃഷിക്കാരനായി മാറിയ ഒറീസ…

4 hours ago

തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് കിച്ചൺ വേസ്റ്റ് ഡയജസ്റ്റർ ബിൻ വിതരണം ചെയ്തു

തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് കിച്ചൺ വേസ്റ്റ് ഡയജസ്റ്റർ ബിൻവിതരണം രണ്ടാം ഘട്ടം ഉദ്ഘാടനം 2025 മാർച്ച് 14 വെള്ളിയാഴ്ച രാവിലെ…

4 hours ago

ലഹരി വിരുദ്ധ സംഗമം സംഘടിപ്പിക്കും : മുസ്ലിംലീഗ്

പൊന്നാനി : വ്യാപകമായ ലഹരി വിപത്തിനെതിരെ സമൂഹത്തിൽ ശക്തമായ പൊതു വികാരം ഉയർത്തുന്നതിന് വിവിധ മത, സാംസ്കാരിക, സംഘടനാ പ്രതിനിധികളെയും…

4 hours ago

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കൊച്ചി പ്രമുഖ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം കൊച്ചിയിലായിരുന്നു അന്ത്യം. 200-ലേറെ മലയാള സിനിമകളിലായി എഴുന്നൂറിലേറെ…

5 hours ago

ചങ്ങരംകുളത്ത് വഴിയോരക്കച്ചവടങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം.

വ്യാപാരികള്‍ പൊന്നാനി PWD അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നല്‍കി ചങ്ങരംകുളം:ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിലെ അനധികൃത വഴിയോരക്കച്ചവടങ്ങൾക്കെതിരെ കർശന നടപടി…

5 hours ago