സീതി സാഹിബ് അക്കാദമിയ പാഠശാല ആലംകോട് പഞ്ചായത്തിൽ സമാപിച്ചു
April 9, 2023
ചങ്ങരംകുളം : ഭാഷാ സമരത്തിന്റെ ത്യാഗോജ്ജ്വല സ്മരണകളാൽ മുഖരിതമായ റമളാൻ 17ന് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തോടെ ആലംകോട് പഞ്ചായത്തിൽ സീതിസാഹിബ് അക്കാദമിയ പാഠശാലക്ക് പരിസമാപ്തിയായി .സംസഥാന മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി വിഭാവനം ചെയ്ത സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ ആലംകോട് പഞ്ചായത്തിലെ സമാപനം ആറാമത് എഡിഷൻ പൊന്നാനി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ട്രഷറർ സികെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ജഫീറലി പള്ളിക്കുന്ന് അദ്ധ്യക്ഷനായിരുന്നു .ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് NK ഹഫ്സൽ റഹ്‌മാൻ ,മങ്കട മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മുഹമ്മദലി കുറുവ എന്നിവർ യഥാക്രമം നേതൃ സ്‌മൃതി (ഭാഗം-3) ,മാക്സിസം-ലിബറലിസം എന്നീ വിഷയങ്ങളിൽ ക്‌ളാസ്സുകൾക് നേതൃത്വം നൽകി. പിപി യൂസഫലി ,സിഎം യുസഫ് ,അസ്ഹർ പെരുമുക്ക് ,ഷാനവാസ് വട്ടത്തൂർ ,ഉമ്മർ തലാപ്പിൽ ഷബീർ ബിയ്യം ,ഷബീർ മാങ്കുളം ,ഫവാസ് കിഴിക്കര, ഷഫീക് തച്ചുപറമ്ബ് ,റാഷിദ് കോക്കൂർ ,നൗഷാദ് CH നഗർ ,അഹമ്മദുണ്ണി കാളാച്ചാൽ ,ഹമീദ് ചിയ്യാനൂർ ,മൈമൂന ഫാറൂഖ് ,തെസ്‌നീ അബ്ദുൽ ബഷീർ തുടങ്ങിയവർ പഠിതാക്കൾക്ക് ആശംസകൾ അറിയിച്ചു .സഫീർ ചിയാനൂർ സ്വാഗതവും ബഷീർ പന്താവൂർ നന്ദിയും പറഞ്ഞു.