സി സി ടി വി ദൃശ്യം വില്ലനായി;മോഷ്ടിച്ച മൊബൈൽ ഫോൺ തിരിച്ചു നൽകി പറവണ്ണ സ്വദേശിനി തടിയൂരി
മൊബൈൽ ഫോൺ മോഷ്ടിച്ചതല്ലെന്നും അറിയാതെ ബാഗിൽ പെട്ടതാണന്നും യുവതി
കുറ്റിപ്പുറം; മൊബൈൽ ഷോപ്പിൽ മോഷണം നട ത്തിയ സ്ത്രീയെ പൊലിസ് അന്വേഷിക്കുന്നതിനിടെ മൊബൈൽ ഫോൺ തിരിച്ചു നൽകി യുവതി തടിയൂരി. തിരൂർ പറവണ്ണ സ്വദേശിനി യായ യുവതിയാണ് ഇന്നലെ രാവിലെ 10.15 ഓടെ കടയിലെത്തി പൊലിസിൻ്റെ സാന്നിധ്യ ത്തിൽ മൊബൈൽ ഫോൺ കൈമാറിയത്. ഇക്കഴിഞ്ഞ 14നാണ് പരാതിക്ക് ആസ്പദ മായ സംഭവമുണ്ടായത്. കുറ്റിപ്പുറത്തെ ഈസി മൊബൈൽ ഷോപ്പിൽ ഫോൺ വാങ്ങാനെന്ന വ്യാജേന സ്ത്രീയും കുഞ്ഞും എത്തിയിരുന്നു. ഏറെ നേരം കടയിൽ ചെലവഹിച്ച യുവതി വിവോ കമ്പനിയുടെ 28,000 രൂപ വിലയുള്ള 5 ജി മൊബൈൽ ഫോണാണ് ഷോപ്പിലെ തൊഴിലാളികളുടെ കണ്ണുവെട്ടിച്ച് മോഷ്‌ടിച്ചത്.
യുവതി കവർച്ച ചെയ്ത മൊബൈൽ ഫോൺ കൈവശമുണ്ടായിരുന്ന ബാഗിൽ വയ്ക്കുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വരികയും ഇത് കഴിഞ്ഞ ദിവസം സോ ഷ്യൽ മീഡിയകൾ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇന്നലെ മൊബൈൽ ഷോപ്പിലെ ത്തി യുവതി ഫോൺ കൈ മാറാൻ തയാറായത്. യുവതി ഫോണുമായി എത്തിയ വിവരം കടയുടമ പൊലിസിനെ അറിയിച്ചു. ഇതേ തുടർന്ന് സ്ഥലത്തെത്തിയ പൊലിസ് യുവതിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. താൻ മൊബൈൽ ഫോൺ മോഷ്ടിച്ചതല്ലെന്നും അറിയാതെ ബാഗിൽ പെട്ടതാണന്നും ഇത് തിരിച്ചു നൽകാൻ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നതായും കട അറിയാത്തത് കൊ ണ്ട് മടങ്ങിപ്പോകുകയായിരു ന്നുവെന്നും യുവതി പൊലിസിനോട് പറഞ്ഞു. എന്നാൽ ഇത് മുഖവിലക്കെടുക്കാൻ പൊലിസ്ത്തായാറായില്ല. മൊബൈൽ ഫോൺ തിരിച്ചു കിട്ടിയ ഉടമ പരാതി പിൻവലിച്ച തോടെയാണ് 32 കാരിയായ യുവതി കേസിൽ നിന്ന് തടിയൂരിയത്.